2014-07-18 19:48:41

കുട്ടികളുടെ സചിത്ര ബൈബിള്‍
വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു


18 ജൂലൈ 2014, വത്തിക്കാന്‍
കുട്ടികള്‍ക്കായുള്ള ബഹുവര്‍ണ്ണ സചിത്ര ബൈബിള്‍ വത്തിക്കാന്‍ മുദ്രണാലയം പ്രകാശനംചെയ്തു.
ഉല്പത്തി മുതല്‍ അപ്പസ്തോല നടപിടിക്രമംവരെയുള്ള സമ്പൂര്‍ണ്ണ ബൈബിളാണ് കുട്ടികള്‍ക്കായി വത്തിക്കാന്‍റെ മുദ്രണാലയം Libreria Editrice Vaticana ജൂലൈ 17-ാം തിയതി വ്യാഴാഴ്ച പ്രകാശനംചെയ്തത്.

ഇറ്റലിയിലെ ദേശീയ മെത്രാന്‍ സമിതി അംഗീകരിച്ചിട്ടുള്ള ഇറ്റാലിയന്‍ ഭാഷാ പതിപ്പാണ് കുട്ടികള്‍ക്കുവേണ്ടി വര്‍ണ്ണച്ചിത്രങ്ങളോടെ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചതെന്ന് സചിത്ര ബൈബിളിന്‍റെ പത്രാധിപര്‍ മാനുവല്‍ ഗൊണ്‍സാലെസ് മാലോ വെളിപ്പെടുത്തി.

നസ്രായനായ യേശു ലോകരക്ഷനായ ദൈവമാണെന്ന് പുതിയനിയമത്തില്‍ ചിത്രീകരിക്കുമ്പോല്‍, ക്രിസ്തുവിന്‍റെ വ്യക്തിത്വം വൈവിധ്യമാര്‍ന്ന ചരിത്രമുഹൂര്‍ത്തങ്ങളില്‍ പഴയനിയമം ആവര്‍ത്തിച്ചു നിഴലിപ്പിക്കുകയാണ് ചെയ്യുന്നതെന്നും കുട്ടികള്‍ക്കുവേണ്ടി ബൈബിളിലെ ജലച്ചായ ചിത്രങ്ങള്‍ സൃഷ്ടിച്ച കലാകരാന്‍, നിക്കോളെ അര്‍മാത്തോ കുട്ടികള്‍ക്കായുള്ള ഈ പ്രസിദ്ധീകരണത്തെക്കുറിച്ചുള്ള വത്തിക്കാന്‍റെ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.