2014-07-18 19:04:55

കസേര്‍ത്താ സന്ദര്‍ശനം
വിശുദ്ധ അന്നയുടെ തിരുനാളില്‍


18 ജൂലൈ 2014, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസ് തെക്കെ ഇറ്റലിയിലെ കസേര്‍ത്താ രൂപത സന്ദര്‍ശിക്കുമെന്ന് പരിസുദ്ധ സംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി അറിയിച്ചു. ജൂലൈ 26-ാം തിയതി ശനിയാഴ്ച രൂപതാമദ്ധ്യസ്ഥയായ വിശുദ്ധ അന്നയുടെ തിരുനാളിലാണ് പാപ്പാ കസേര്‍ത്താ സന്ദര്‍ശനം നടത്തുന്നത്.

ഉച്ചതിരിഞ്ഞ് വത്തിക്കാനില്‍നിന്നും കസേര്‍ത്തായിലെ കൊട്ടാര മുറ്റത്ത് ഹെലിക്കോപ്റ്ററില്‍ ഇറങ്ങുന്ന പാപ്പാ, രൂപതയുടെ ഭദ്രാസന ദേവാലയത്തില്‍വച്ച് സ്ഥലത്തെ വൈദികരുമായി കൂടിക്കാഴ്ച നടത്തും.

പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക് കസേര്‍ത്തായിലെ കൊട്ടാരാങ്കണത്തില്‍ വിശ്വാസികള്‍ക്കൊപ്പം പാപ്പാ സമൂഹബലിയര്‍പ്പിക്കുമെന്നും ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവനയില്‍ വ്യക്തമാക്കി. മാത്രമല്ല, ജൂലൈ 28-ാം തിയതി തിങ്കളാഴ്ച കസേര്‍ത്തായിലുള്ള ബ്യൂനസ് ഐരസിലെ മുന്‍കാല സുഹൃത്ത് ഇവാഞ്ചേലിക്കല്‍ പാസ്റ്റര്‍, ജോണ്‍ ത്രെത്തീനോയുമായുള്ള തികച്ചും സ്വകാര്യകൂടിക്കാഴ്ചയ്ക്കായി പാപ്പാ ഫ്രാന്‍സിസ് അവിടേയ്ക്ക് മറ്റൊരു യാത്രകൂടി നടത്തുമെന്നും ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവനയിലൂടെ അറിയിച്ചു.








All the contents on this site are copyrighted ©.