2014-07-18 18:31:48

ഇസ്രായേല്‍ പലസ്തീന്‍ നേതാക്കളോട്
പാപ്പാ വീണ്ടും സമാധാനാഭ്യര്‍ത്ഥന നടത്തി


18 ജൂലൈ 2014, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസ് ഇസ്രായേലി-പലസ്തീന്‍ രാഷ്ട്രത്തലവന്മാരോട് സമാധാനാഭ്യര്‍ത്ഥന നടത്തി.
ഇരുസഖ്യത്തിന്‍റെയും തലവന്മാരായ മെഹമ്മൂദ് അബ്ബാസിനെയും സീമോണ്‍ പീരെസ്സിനെയും വ്യക്തിപരമായി ജൂലൈ 18-ാം തിയതി രാവിലെ ടെലിഫോണില്‍ വിളിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് സമാധാനാഭ്യര്‍ത്ഥന നടത്തിയതെന്ന് വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.

തന്‍റെ സന്ദര്‍ശനത്തിലും, ജൂണ്‍ 8-ന് വത്തിക്കാനില്‍ ഇരുരാഷ്ട്രത്തലവന്മാരുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ സമാധാനപ്രാര്‍ത്ഥനാ സംഗമത്തിലും ഉദോബോധിപ്പിച്ചതുപോലെ, വിശുദ്ധനാടിന്‍റെ സമാധാനത്തിനായി താന്‍ തുടര്‍ന്നും തീര്‍വ്രമായി പ്രാര്‍ത്ഥിക്കുയാണെന്നും, അക്രമത്തിന്‍റെ പാതയില്‍നിന്നും പിന്‍വാങ്ങി സംവാദത്തിന്‍റെയും സമാധനത്തിന്‍റെയും മാര്‍ഗ്ഗങ്ങള്‍ കൈക്കൊള്ളണമെന്ന് പാപ്പാ ടെലിഫോണിലൂടെ പാപ്പാ ഇരുരാഷ്ട്രത്തലവന്മാരോടും അപേക്ഷിച്ചു.

വിശുദ്ധനാട്ടില്‍ വീണ്ടും അരങ്ങേറുന്ന ഇസ്രായേലി പലസ്തീന്‍ സംഘട്ടനത്തെയും, വിശിഷ്യ കഴിഞ്ഞ ദിവസങ്ങളില്‍ ഗാസാ പ്രവിശ്യയില്‍ മരണമടഞ്ഞ കുട്ടികളും സ്ത്രീകളും അടക്കമുള്ള നൂറുകണ്ക്കിന് നിര്‍ദ്ദേഷികളെയും അനുസ്മരിച്ചുകൊണ്ട് സമാധാനത്തിനായി തുടര്‍ന്നും നിരാശകാതെ പ്രാര്‍ത്ഥിക്കണമെന്ന് ലോകജനതയോട് ഞായറാഴ്ച ജൂലൈ 13-ാം തിയതി ത്രികാലപ്രാര്‍ത്ഥമമദ്ധ്യേ ഏറെ ദുഃഖ്യാര്‍ത്ഥനായി
പാപ്പാ അഭ്യര്‍ത്ഥിച്ചിരുന്നു.








All the contents on this site are copyrighted ©.