2014-07-17 09:28:47

പാവങ്ങള്‍ക്കായുള്ള സഭയുടെ
പ്രവര്‍ത്തനള്‍ രാഷ്ട്രീയക്കളിയല്ല


17 ജൂലൈ 2014, വാഷിങ്ടണ്‍
പരിത്യക്തര്‍ക്കുവേണ്ടി സഭ പ്രവര്‍ത്തിക്കുന്നത് രാഷ്ടീയമല്ലെന്ന് അമേരിക്കയിലെ മെത്രാന്‍ സമിതി പ്രസ്താവിച്ചു.
ജൂലൈ 15-ാം തിയതി ചൊവ്വാഴ്ച വാഷ്ങ്ടണില്‍ ആരംഭിച്ച അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ കുടിയേറ്റക്കാരുടെ കാര്യങ്ങള്‍ക്കുള്ള സംഗമമാണ് ഇങ്ങനെ പ്രസ്താവിച്ചത്.

പാവങ്ങളോടും നിരാലംബരോടും ക്രിസ്തു കാണിച്ച പ്രതിപത്തി സേവനത്തില്‍ പ്രകടമാക്കുകയാണ് സഭയുടെ ലക്ഷൃം. അവിടെ ജീവനും മനുഷ്യാന്തസ്സും മാനിക്കപ്പെടണമെന്നും, മറിച്ച്
സ്വാര്‍ത്ഥമോ രാഷ്ട്രീയമോ ആയ താല്പര്യങ്ങള്‍ സഭയ്ക്കില്ലെന്നും, കുടിയേറ്റക്കാരുടെ നിയമങ്ങളുടെ സമഗ്രപരിഷ്ക്കാരം ഫെഡറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന മെത്രാന്‍ സമിതിയുടെ സംഗമം വ്യക്തമാക്കി.

കുടിയേറ്റക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അമേരിക്കയിലെ കത്തോലിക്കാ കുടിയേറ്റ നിയമസംഘടനയും, ഉപവി പ്രവര്‍ത്തന വിഭാഗവും മെത്രാന്‍ സമിതിയോടു സംഖ്യം ചേര്‍ന്നുകൊണ്ടാണ് 2014-ലെ കുടിയേറ്റ സംബന്ധിയായ ദേശീയ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നതെന്ന്, അമേരിക്കയുടെ മെത്രാന്‍ സമിതിക്കുവേണ്ടി വാഷിങ്ടണ്‍ അതിരുപതയുടെ സഹായമെത്രാന്‍ ബിഷപ്പ് യൂസേബിയോ എലിസാന്തോ പ്രസ്താവിച്ചു.

പരദേശികളെ സ്വീകരിക്കുവാനും, അവരെ തുണയ്ക്കുവാനുമാണ് സഭയുടെ ചാക്രികലേഖനങ്ങളും, അപ്പസ്തോലിക പ്രബോധനങ്ങളും നിരന്തരമായി പഠിപ്പിക്കുന്നതെന്നും, അങ്ങനെ പരിത്യക്തരെ സ്വീകരിക്കുമ്പോള്‍ ക്രിസ്തുവിനെത്തന്നെയാണ് സ്വീകരിക്കുന്നത് എന്നത് അടിസ്ഥാന സുവിശേഷമൂല്യവും സഭാദര്‍ശനവുമാണെന്നും ബിഷപ്പ് എലിസാന്തോ ചൂണ്ടിക്കാട്ടി.

അഭയാര്‍ത്ഥികളായും കുടിയേറ്റക്കാരുമായി അമേരിക്കയിലെത്തുന്നവരെ അപരിചിതരായി കാണാതെ, സഹോദരങ്ങളായി സ്വീകരിക്കുകയാണ് കരണീയമെന്നും, അവരുടെ പ്രത്യാശയുടെ തീര്‍ത്ഥാടനത്തില്‍ നാമും പങ്കുകാരാവുകയാണു വേണ്ടതെന്നും ബിഷപ്പ് എലിസാന്തോ അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.