2014-07-15 09:53:37

പാപ്പാ വിഭാവനംചെയ്യുന്ന
കൂട്ടായ്മയുടെ സമ്പദ് വ്യവസ്ഥ


15 ജൂലൈ 2014, വത്തിക്കാന്‍
പൊതുനന്മ ലക്ഷൃമിടുന്ന സാമ്പത്തികനയം വളര്‍ത്തണമെന്ന്, വത്തിക്കാന്‍ സംഘടിപ്പിച്ച സാമ്പത്തിക വ്യവസ്ഥിതിയെ സംബന്ധിച്ച അന്തര്‍ദേശീയ സംഗമം പ്രസ്താവിച്ചു. സാമ്പത്തിക മേഖലയില്‍ രാജ്യാന്തരതലത്തിലുള്ള സ്ഥാപനങ്ങളുടെയും, സര്‍വ്വകലാശാലകളുടെയും, ശാസ്ത്ര അക്കാഡിമികളുടെയും സഭാസ്ഥാപനങ്ങളുടെയും സമ്മേളനം വത്തിക്കാന്‍ സംഘടിപ്പിച്ചത്
ജൂണ്‍ 12-13 തിയതികളിലാണ്.

നീതിക്കും സമാധാനത്തിനുമായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സമ്പാത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യാന്തര തലത്തില്‍ പ്രമുഖരായ 70 പ്രതിനിധികള്‍ പങ്കെടുത്തു.
പൊതുസാമ്പത്തിക കമ്പോളം തകര്‍ക്കാതെ, എന്നാല്‍ ലോകത്തുള്ള ബഹുഭൂരിപക്ഷം വരുന്ന പാവങ്ങളായവരെ പരിഗണിക്കുന്ന കൂട്ടായ്മയുടെ പൊതുസാമ്പത്തിക നയം (An inclusive economy) രാഷ്ട്രങ്ങളും, പൊതുമേഖലാ സ്ഥാപനങ്ങളും, സര്‍ക്കാരേതര പ്രസ്ഥാനങ്ങളും വളരണം എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ Evangelii Gaudium സുവിശേഷസന്തോഷം എന്ന അപ്പസ്തോലിക പ്രബോധനത്തിലെ ചിന്തയെ ആധികരിച്ചായിരുന്നു സമ്മേളനത്തിന്‍റെ ചര്‍ച്ചകള്‍.

ജനനന്മയും അവരുടെ ആവശ്യങ്ങളും ലക്ഷൃമാക്കിയുളളതും, മനുഷ്യന്‍റെ സമഗ്രപുരോഗതിയും സമാധാനവും ഉന്നംവയ്ക്കുന്ന പാപ്പാ ഫ്രാന്‍സിസ് നിര്‍ദ്ദേശിക്കുന്ന സാമ്പത്തിക വ്യവസ്ഥിതിയെക്കുറിച്ചുള്ള സമ്മേളനം രാജ്യാന്തര ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ടെന്നും, പൊതുമേഖലയില്‍നിന്നും ആഗോളതലത്തില്‍ ഏറെ പങ്കാളിത്തവും ലഭിക്കുന്നുണ്ടെന്നും നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി, മോണ്‍സീഞ്ഞോര്‍ മാരിയോ ടോസ്സോ സമ്മേളനത്തെ സംബന്ധിച്ച് വത്തിക്കാന്‍‍ റേഡിയോയ്ക്കു നല്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

സാധാരണക്കാരെയും പാവങ്ങളെയും ഒഴിവാക്കുന്ന വിലച്ചെറിയുന്ന സാമ്പത്തിക നയം (EG 60) തിരസ്ക്കരണത്തിന്‍റെ ‘മരണസംസ്ക്കാര’മാണെന്ന്, പാപ്പായുടെ വാക്കുകളില്‍ മോണ്‍സീഞ്ഞോര്‍ ടോസ്സോ സമ്മേളനത്തെ ചൂണ്ടിക്കാട്ടി. ദാരിദ്രൃവും രൂക്ഷമായ ഇന്നത്തെ ആഗോള സാമ്പത്തിക അസമത്വവും ചരിത്രപരമായ വെല്ലുവിളികളാണെന്നും, സകല മനുഷ്യര്‍ക്കും ഗുണദായകമായ വിധത്തിലും, പ്രത്യാശയ്ക്ക് വകനല്കുന്ന തരത്തിലും ജീവിത സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ വകനല്കുന്ന സാമ്പത്തിക നീതി ഇന്നത്തെ ലാകത്തിന്‍റെ ഭാഗധേയമാക്കണമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.

International Monetary Fund (IMF)-ന്‍റെ ഡെപ്യൂട്ടി സെക്രട്ടറി, ഇന്ത്യക്കാരി കോച്ചാര്‍ കല്‍പനയും, 2006-ലെ നൊബേല്‍ സമ്മാന ജേതാവും ഗ്രാമീണ ബാംഗുകളുടെ സ്ഥാപകനുമായ ബാംഗ്ലാദേശിന്‍റെ യൂനസ് മെഹമ്മദും സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.








All the contents on this site are copyrighted ©.