2014-07-14 20:15:05

ദൈവം നല്കുന്ന
ജീവന്‍റെ മൂല്യത്തിന്
സാക്ഷികളാണ് രോഗികള്‍


14 ജൂലൈ 2014, വത്തിക്കാന്‍
ദൈവം നല്കുന്ന ജീവന്‍റെ മൂല്യത്തിന് സാക്ഷികളാണ് രോഗികളെന്ന് പാപ്പാ ഫ്രാന്‍സിസി പ്രസ്താവിച്ചു.
റോമിലെ ജെമേലി പോളിക്ലിനിക്കിന്‍റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജൂലൈ 12-ാം തിയതി ശനിയാഴ്ച അയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. നാം ദൈവത്തില്‍ കൂടുതല്‍ ആശ്രയിക്കുവാനും, ദൈവികകാര്യങ്ങളില്‍ താല്പര്യമുള്ളവരാകുവാനും രോഗാവസ്ഥ സഹായിക്കണമെന്നും, കാരണം ദൈവമാണ് സകലത്തിനും ശക്തിപകരുന്നതെന്നും പാപ്പാ സന്ദേശത്തിലൂടെ ആഹ്വാനംചെയ്തു.

ഈ ലോകത്ത് അധികാരവും പണവും പ്രതാപവുമല്ല നമ്മെ ശക്തരാക്കുന്നത്, മറിച്ച് ദൈവത്തിന്‍റെ കാരുണാര്‍ദ്രമായ സ്നേഹമാണെന്നും പാപ്പാ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു. ജൂണ്‍ 27-ന് പങ്കെടുക്കേണ്ടിയിരുന്ന ജൂബിലിയാഘോഷത്തില്‍ ശാരീരികാലസ്യങ്ങള്‍ മൂലം പങ്കെടുക്കാന്‍ സാധിക്കാതെ വന്നതില്‍ ആശുപത്രിയുടെ അധികാരികളോടും അന്ന് തന്നെ പ്രതീക്ഷിച്ചിരുന്ന രോഗികളോടും അവരുടെ നഴ്സുമാരോടും, ഗവേണപഠത്തില്‍ വ്യാപൃതരായിരിക്കുന്ന വിദ്യാര്‍ത്ഥി സമൂഹത്തോടും സന്ദേശത്തിന്‍റെ ആമുഖത്തില്‍ത്തന്നെ ഖേദംപ്രകടിപ്പിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം പങ്കുവച്ചത്, ജെമേലി പോളിക്ലിനിക്കിന്
ജൂബിലി ആശംസകള്‍ അര്‍പ്പിച്ചത്.

യൂറോപ്പിലെ വേനലാധിക്യത്തെ സന്ദേശത്തില്‍ അനുസ്മരിച്ച പാപ്പാ, ഏതാനും ദിവസത്തെ അവധിക്കായി പുറത്തുപോകുന്ന നഗരവാദിസകള്‍ക്ക് ഈ അവസരം ദൈവാനുഭവത്തിന്‍റെയും ദിവസങ്ങളാകട്ടെയെന്ന് സന്ദേശത്തില്‍ ആശിസിച്ചു. അതൊടൊപ്പം രോഗങ്ങളാല്‍ പീഡിതരായി വന്‍നഗരങ്ങളിലെ ഫ്ലാറ്റുകളില്‍ ഒറ്റപ്പെട്ട് കഴിയേണ്ടി വരുന്ന വയോധികരെയും രോഗികളെയും പാപ്പാ സന്ദേശത്തില്‍ പ്രത്യേകം അനുസ്മരിക്കുകയും തന്‍റെ പ്രാര്‍ത്ഥനാ സാമീപ്യം അറിയിക്കുകയും ചെയ്തു.








All the contents on this site are copyrighted ©.