2014-07-11 18:34:28

സ്ത്രീശാക്തീകരണം
വികലമായ സ്വാതന്ത്ര്യമല്ല


11 ജൂലൈ 2014, വത്തിക്കാന്‍
സ്ത്രീകള്‍ക്ക് സഭയില്‍ നല്കേണ്ട പ്രാധാന്യത്തെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസിന്
വ്യക്തമായ ധാരണയുണ്ടെന്ന് ഗ്രന്ഥകര്‍ത്താക്കളുടെ നിരീക്ഷണം. ജൂലൈ 10-ന് റോമില്‍ പ്രകാശനംചെയ്യപ്പെട്ട ‘പാപ്പാ ഫ്രാന്‍സിസും സ്ത്രീകളും’ എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താക്കളായ ലൂച്ചേത്താ സ്കെറാഫിയ,
ജൂലിയ ഗലെയോത്തി എന്നിവരാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

സ്ത്രീശാക്തീകരണത്തെക്കുറിച്ച് അമിതമായ മുറവിളി കേള്‍ക്കുന്ന കാലഘട്ടത്തില്‍ ഗര്‍ഭച്ഛിദ്രത്തിന്‍റെ നിയമവത്ക്കരണം, ഗര്‍ഭനിരോധന വസ്തുക്കളുടെ അനിയന്ത്രിതമായ ഉപയോഗം എന്നിവയെ സ്ത്രീശാക്തീകരണമായും തെറ്റായും വ്യാഖ്യാനിക്കുന്നുണ്ടെന്നും, എന്നാല്‍ സ്ത്രീകളുടെ സഭാസ്ഥാപനത്തിലെ പങ്കാളിത്തവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്ള സഭയുടെ കാഴ്ചപ്പാടുമാണ് സ്ത്രീ ശാക്തീകരണത്തില്‍ മേഖലയില്‍ വ്യക്തമാക്കേണ്ടതെന്ന് ഗ്രന്ഥകര്‍ത്താക്കളില്‍ ഒരാളായ ലുച്ചേത്താ സ്കെറാഫിയ പ്രസ്താവിച്ചു.

സ്ത്രീകളും സഭാജീവിതവുമായി ബന്ധപ്പെടുത്തി ചരിത്രപരവും ദൈവശാസ്ത്രപരവുമായ കാലഘട്ടങ്ങളിലെ കാഴ്ചപ്പാടുകള്‍ വിവരിക്കുന്ന ഗന്ഥകര്‍ത്താക്കള്‍, പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രകാശപൂര്‍ണ്ണമായ ഭരണകാലം സഭയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അര്‍ത്ഥവത്തായ സാന്നിദ്ധ്യവും അംഗീകാരവും നല്കുവാന്‍ പോരുന്നതാണെന്ന് വത്തിക്കാന്‍റെ ദിനപത്രം ‘ലൊസര്‍വത്തോരെ റൊമാനോ’യ്ക്കു നല്കിയ പ്രസ്താവനയിലൂടെ ഗ്രന്ഥകര്‍ത്താക്കള്‍ വ്യക്തമാക്കി.

സഭയുടെ വിളര്‍ച്ചയില്‍ സ്ത്രീകള്‍ക്കുള്ള സാന്നിദ്ധ്യം ഏറെ പ്രധാനപ്പെട്ടതാണെന്ന് വിശ്വസിക്കുന്ന പാപ്പാ ഫ്രാന്‍സ്സിസ്, കൂടുതല്‍ അര്‍ത്ഥപത്തായ സ്ത്രീസാന്നിദ്ധ്യം സഭയില്‍ കൊണ്ടുവരുവാന്‍ പരിശ്രമിക്കുന്നുണ്ടെന്നും ഗ്രന്ഥകര്‍ത്താക്കള്‍ ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.