2014-07-11 17:48:19

ബരേലിക്കും മുസ്സാഫാപൂരിനും
പുതിയ മെത്രാന്മാര്‍


11 ജൂലൈ 2014, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസ് വടക്കെ ഇന്ത്യയിലെ രണ്ടു രൂപതകള്‍ക്ക് മെത്ന്മാരെ
നിയോഗിച്ചു. വത്തിക്കാനില്‍ ജൂലൈ 11-ാം തിയതി വെള്ളിയാഴ്ച രാവിലെ നടത്തിയ പ്രഖ്യാപനത്തിലൂടെയാണ്, ഡല്‍ഹിക്കടുത്തുള്ള ബരേലി രൂപതയ്ക്കും, ബീഹാറിലെ മുസ്സാഫാപുരം രൂപതയ്ക്കുംവേണ്ടി പാപ്പാ പുതിയ മെത്രാന്മാരെ നിയോഗിച്ചത്.

1. ബരേലിയുടെ വികാരി ജനറലും, കത്തീഡ്രല്‍ ദേവാലയത്തിന്‍റെ വികാരിയുമായി സേവനംചെയ്തിരുന്നു
ഫാദര്‍ ഇഗ്നേഷ്യസ് ഡിസ്സൂസയെയാണ് പാപ്പാ ആഗ്ര അതിരൂപതയുടെ കീഴിലുള്ള ബരേലിയുടെ മെത്രാനായി നിയോഗിച്ചത്. നിയുക്ത മെത്രാന്‍, ഇഗ്നേഷ്യസ് ഡിസ്സൂസ 53 വയസ്സ്, കര്‍ണ്ണാടക സ്വദേശിയാണ്.

ബരേലിയുടെ മുന്‍മെത്രാന്‍ ആന്‍റെണി ഫെര്‍ണാണ്ടസ് കനോനിക പ്രായപരിധിയെത്തി വിരമിച്ചതിനെ തുടര്‍ന്നാണ് പാപ്പാ ഫ്രാന്‍സിസ് ഫാദര്‍ ഇഗ്നേഷ്യസ് ഡിസ്സൂസയെ ബരേലിയുടെ മെത്രാനായി നിയോഗിച്ചത്. റോമിലെ ഗ്രിഗോരിയന്‍, ഊര്‍ബന്‍ യൂണിവേഴ്സിറ്റികളില്‍ ഉന്നത ബിരുദധാരിയായ ഫാദര്‍ ഇഗ്നേഷ്യസ് ഡിസ്സൂസ 1991-ല്‍ വൈദികനായി. അലഹബാദിലെ റീജിയനല്‍ സെമിനാരി പ്രഫസര്‍, രൂപതാ വികാരി ജനറാള്‍, കത്തീഡ്രല്‍ വികാരി എന്നീ നിലകളിലും സ്തുത്യര്‍ഹമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

2. ഫാദര്‍ ക്യാജിറ്റന്‍ ഫ്രാന്‍സിസ് ഓസ്തായെ പാപ്പാ ഫ്രാന്‍സിസ് മുസ്സാഫാപ്പൂര്‍ രൂപതിയുടെ മെത്രാനായും നിയോഗിച്ചു. ബീഹാറിലെ പാട്ന അതിരൂപതിയുടെ കീഴ്രൂപതയാണ് മുസ്സാഫാപ്പൂര്‍. രൂപതയുടെ കത്തീഡ്രല്‍ വികാരിയും ജുഡീഷ്യല്‍ വികാരിയുമായി സേവനംചെയ്യവെയാണ് ഫാദര്‍ ക്യാജിറ്റന്‍ ഫ്രാന്‍സിസ് ഓസ്താ പാപ്പായുടെ നിയമനം സ്വീകരിച്ചത്. വടക്കെ ഇന്ത്യയിലെ ഹസ്സാരിബാഗ് സ്വദേശിയാണ്, 50 വയസ്സുള്ള,
നിയുക്ത മെത്രാന്‍, ക്യാജിറ്റന്‍ ഫ്രാന്‍സിസ് ഓസ്ത.

മുന്‍മെത്രാന്‍ ജോണ്‍ ബാപ്റ്റിസ്റ്റ് താക്കൂര്‍ എസ്. ജെ. കോനോനിക പ്രായപരിധിയെത്തി സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്നാണ് പാപ്പാ ഫ്രാന്‍സിസ്, ഫാദര്‍ ക്യാജിറ്റന്‍ ഫ്രാന്‍സിസ് ഓസ്തായെ മുസ്സാഫാപ്പൂറിന്‍റെ മെത്രാനായി നിയോഗിച്ചത്. 1992-ല്‍ പൗരോഹിത്യം സ്വീകരിച്ച ഫാദര്‍ ക്യാജിറ്റന്‍ കാനോനിക നിയമ പണ്ഡിതനാണ്. മുസ്സാര്‍പ്പൂര്‍ സെമിനാരി റെക്ടര്‍, രൂപതയുടെ ജുഡീഷ്യല്‍ വികര്‍, എന്നീ പദവികള്‍കൂടാതെ അജപാലന രംഗത്തും പരിചരസമ്പന്നനാണ്.








All the contents on this site are copyrighted ©.