2014-07-09 17:30:01

വത്തിക്കാന്‍റെ സാമ്പത്തിക പരിഷ്ക്കരണം
നവീകരണപദ്ധതിയുടെ ആദ്യഘട്ടം


9 ജൂലൈ 2014, വത്തിക്കാന്‍
വത്തിക്കാന്‍ പുതിയ സാമ്പത്തിക സംവിധാനം വെളിപ്പെടുത്തി. ജൂലൈ 9-ാം തിയതി ബുധനാഴ്ച രാവിലെ വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തിലാണ് സമ്പത്തിക കാര്യങ്ങള്‍ക്കായുള്ള സെക്രട്ടേറിയേറ്റിന്‍റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പേല്‍ (Prefect of the Secretariate for the Economy of Vatican) വത്തിക്കാന്‍റെ പുതിയ സാമ്പത്തിക സംവിധാനത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.

സഭാ നവീകരണത്തിനായുള്ള 9 അംഗ കര്‍ദ്ദിനാള്‍ സംഘത്തിന്‍റെയും, സാമ്പത്തിക കാര്യങ്ങള്‍ക്കായി പുതുതായി രൂപീകൃതമായ സെക്രട്ടേറിയേറ്റിന്‍റെയും പഠനങ്ങളും തീരുമാനങ്ങളും പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചതിനു ശേഷമാണ് അവ വെളിപ്പെടുത്തുന്നതെന്നും കര്‍ദ്ദിനാല്‍ പേല്‍ മാധ്യമങ്ങളെ അറിയിച്ചു. സാമ്പത്തിക സംവിധാനത്തിന് നല്കുന്ന സ്വാതന്ത്രൃം അതിന്‍റെ ഉത്തരവാദിത്വങ്ങളെയും സംബന്ധിച്ചുള്ള സ്വാധികാര പ്രബോധനം (Motu Proprio) പാപ്പാ പ്രബോധിപ്പിച്ചതായും കര്‍ദ്ദിനാള്‍ പേല്‍ മാധ്യമ സമ്മേളനത്തില്‍ വിശദീകരിച്ചു.

വത്തിക്കാന്‍റെ പൈതൃകസ്വത്തുക്കളുടെ കൈകാര്യംചെയ്യല്‍ (APSA), വത്തിക്കാന്‍റെ സേവനത്തില്‍നിന്നും വിരമിച്ചവരുടെ വാര്‍ദ്ധക്യകാല വേദനം (Pension Fund), വത്തിക്കാന്‍ മാധ്യമങ്ങള്‍ (Vatican Media), വത്തിക്കാന്‍ ബാങ്ക് (IOR) എന്നിവയുടെ പുതുതായ പഠനത്തിനും പരിഷ്ക്കരണത്തിനുമുള്ള അധികാരം വത്തിക്കാന്‍റെ സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള സെക്രട്ടേറിയേറ്റിനു നല്കുന്നതാണ് പുതിയ സമ്പത്തിക സംവിധാനമെന്ന്, കര്‍ദ്ദിനാല്‍ പേല്‍ വെളിപ്പെടുത്തി.

സഭയുടെ ആഗോളസ്വഭാവം കണക്കിലെടുത്തുകൊണ്ട് രാജ്യാന്തര തലത്തില്‍ വിവിധ മേഖലകളിലുള്ള വിദഗ്ദ്ധരെ ഉള്‍പ്പെടുത്തികൊണ്ടുള്ള പഠനവും നവീകരണ പദ്ധതിയുമാണ് പുതിയ സംവിധാനത്തിന്‍റെ പ്രത്യേകതയെന്ന് പ്രസ്താവിച്ച കര്‍ദ്ദിനാല്‍ പേല്‍, അതിന്‍റെ വിശദാംശങ്ങളും വിദഗ്ദ്ധരായവരുടെ പേരുവിവരവും യോഗ്യതയും മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കി.
Photo : Cardinal Pell, the Prefect of the Secretariate for Economy
at the Press Conference in the Vatican Press Office








All the contents on this site are copyrighted ©.