2014-07-07 19:34:44

പ്രകൃതിയുടെ ഹരിതഭംഗി
ആന്തരീക ഭാവമാക്കാമെന്ന്
പാപ്പാ ഫ്രാന്‍സിസ്


7 ജൂലൈ 2014, മൊളീസ്സേ
ആന്തരികതയുടെ ഹരിതഭംഗി വളര്‍ത്താന്‍ മൊളീസ്സയിലെ ജനങ്ങള്‍ പരിശ്രമിക്കുന്നമെന്ന്, സ്ഥലത്തെ മെത്രാന്‍ കമീലോ ചിംബോത്തി പ്രസ്താവിച്ചു. ജൂലൈ 5-ാം തിയതി അരങ്ങേറിയ പാപ്പാ ഫ്രാന്‍സിസിന്‍റെ ഏകദിന ഇടയസന്ദര്‍ശനത്തിന്‍റെ അന്ത്യത്തില്‍ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ഇസ്സേര്‍ണിയ രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് കമീലോ ചിബോത്തി ഇങ്ങനെ പ്രസ്താവിച്ചത്.

മണ്ണിന്‍റെ പുത്രനായ, മൊളീസേ സ്വദേശിയായ വിശുദ്ധ സെലസ്തീന്‍ അഞ്ചാമന്‍ പാപ്പായുടെ ജന്മശതാബ്ദി ശനിയാഴ്ചത്തെ മൊളീസെ സന്ദര്‍ശനത്തിനടയില്‍ (1294-2014) പ്രഖ്യാപിച്ച പാപ്പാ ഫ്രാന്‍സിസ്, ‘മാനസാന്തരവും കാരുണ്യ’വുമാണ് ജൂബിലവര്‍ഷത്തിന്‍റെ ആപ്തവാക്യവും പ്രായോഗിക ചിന്തയുമായി മൊളീസ്സായിലെ ജനങ്ങള്‍ക്ക നല്കിയതെന്ന്, ബിഷപ്പ് ചിബോത്തി ചൂണ്ടിക്കാട്ടി.

‘ഭൂപ്രദേശത്തിന്‍റെ ഹരിതഭംഗിപോലെ മാനസാന്തരത്തിലൂടെ ദൈവികകാരുണ്യം ആര്‍ജ്ജിച്ച് ആന്തരികതയുടെ ഹരിതഭംഗി നിറഞ്ഞവരാകണ’മെന്ന് പാപ്പാ ജനങ്ങളെ ഉദ്ബോധിപ്പിച്ചത്, ജനഹൃദയങ്ങളെ സ്പര്‍ശിച്ചതും ആവേശംപകര്‍ന്നതുമായ നിമിഷമായിരുന്നെന്ന് ബിഷപ്പ് ചിംബോത്തി പാപ്പായുടെ സന്ദര്‍ശനത്തിന്‍റെ അന്ത്യത്തില്‍ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ ഏറ്റുപറഞ്ഞു.

ഒപ്പം പാപ്പാ ഫ്രാന്‍സിസിന്‍റെ ഹൃദയഹാരിയായ പെരുമാറ്റവും സ്വതസിദ്ധമായ ജനങ്ങളോടുള്ള സമീപനരീതിയും, വാക്കുകളിലും മുഖത്തും എപ്പോഴും നിഴലിക്കുന്ന പ്രസന്നഭാവവും ജീവിതവ്യഗ്രതയില്‍ ഉഴലുന്ന സാധാനരണക്കാരായ തെക്കെ ഇറ്റലിയിലെ മൊളീസേ നിവാസികള്‍ക്ക് ഏറെ ഉണര്‍വ്വു പകരുന്നതായിരുന്നുവെന്നും ബിഷപ്പ് ചിബോത്തി അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.









All the contents on this site are copyrighted ©.