2014-07-07 19:10:11

പീഡനക്കേസുകളുടെ പഠനം
വത്തിക്കാന്‍ വിപുലീകരിക്കും


7 ജൂലൈ 2014, വത്തിക്കാന്‍
കുട്ടികളുടെ പീഡനവുമായി ബന്ധപ്പെട്ട പൊന്തിഫിക്കല്‍ കമ്മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ ഇനിയും വിപുലീകരിക്കുമെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.
ജൂലൈ 7-ാം തിയതി തിങ്കളാഴ്ച രാവിലെ റോമില്‍ നല്കിയ പ്രസ്താവനയിലാണ് ഫാദര്‍ ലൊമ്പാര്‍ഡി
ഈ വിവരം നല്കിയത്.

ബോസ്റ്റണ്‍ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ഷോണ്‍ പാട്രിക്ക് ഓമാലിയുടെ അദ്ധ്യക്ഷതില്‍ പ്രവര്‍ത്തിക്കുന്ന കമ്മിഷന്‍റെ യോഗം വത്തിക്കാനില്‍ ചേര്‍ന്നതിനെ അധികരിച്ചാണ് ഫാദര്‍ ലൊമ്പാര്‍ഡി ഇങ്ങനെ പ്രസ്താവിച്ചത്.

ഇപ്പോള്‍ നിലവിലുള്ള കമ്മിഷന്‍ യൂറോപ്പ് ഭൂഖണ്ഡം കേന്ദ്രീകരിച്ചാണെന്നും,
ലോകത്തിന്‍റെ ഇതര ഭാഗങ്ങളിലും ശ്രദ്ധിക്കപ്പെട്ടിട്ടുള്ള കൂട്ടികളുടെ പീഡന കേസുകള്‍ പ്രായോഗികമായി പഠിക്കാന്‍, കമ്മിഷന്‍ ഏഷ്യ, ആഫ്രിക്കാന്‍ മുതലായ വന്‍ ഭൂഖണ്ഡങ്ങളിലേയ്ക്കും വ്യാപിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ടെന്ന്, കമ്മിഷന്‍റെ പ്രസിഡന്‍റും ബോസ്റ്റണ്‍ അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാല്‍ ഷോണ്‍ ഓമാലിയെ ഉദ്ധരിച്ചുകൊണ്ട് ഫാദര്‍ ലൊമ്പാര്‍ഡി തിങ്കളാഴ്ച റോമില്‍ മാധ്യമങ്ങളെ അറിയിച്ചു.








All the contents on this site are copyrighted ©.