2014-07-07 19:04:34

ട്വിറ്റര്‍ ശൃംഖലയില്‍
പാപ്പായ്ക്ക് ഒന്നാംസ്ഥാനം


7 ജൂലൈ 2014, വാഷിംങ്ടണ്‍
ട്വിറ്റര്‍ ലോകത്ത് പാപ്പാ ഫ്രാന്‍സിസിന് പ്രഥമസ്ഥാനമെന്ന്,
ട്വിറ്റ് ശൃഖലയുടെ അനുദിന വിലയിരുത്തല്‍ വെളിപ്പെടുത്തി.

ഒന്‍പത് ലോകഭാഷകളില്‍ ഇറങ്ങുന്ന ജീവല്‍ബന്ധിയായ പാപ്പായുടെ സാരോപദേശങ്ങള്‍ ട്വിറ്റര്‍ സംവാദകര്‍ പിന്നെയും ശൃംഖലയില്‍ കണ്ണിചേര്‍ക്കുന്നതു വഴിയാണ് പാപ്പാ ഫ്രാന്‍സിസ് ട്വിറ്റര്‍ ലോകത്ത് പ്രഥമസ്ഥാനം കൈവരിക്കുന്നതെന്ന് Twitter Network-ന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

@pontifex എന്ന ഹാന്‍ഡിലില്‍ ട്വിറ്റ് ചെയ്യുന്ന പാപ്പാ ഫ്രാന്‍സിസ്
എപ്പോഴും ലോകത്തെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച മഹത്തുക്കളില്‍ ഒരാളാണ്.

അമേരിക്കന്‍ പ്രസിഡന്‍റ് ബറാക്ക് ഒബാമാ, ബ്രട്ടന്‍റെ എലിസബത്ത് രാജ്ഞി,
ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് ക്യാമറൂണ്‍ എന്നിവരാണ് ട്വിറ്റര്‍ ശൃംഖലയില്‍ പാപ്പാ ഫ്രാന്‍സിസിനോടു കിടപിടിക്കുന്ന ലോകത്തെ മറ്റ് മഹത്തുക്കള്‍.








All the contents on this site are copyrighted ©.