2014-07-04 18:37:18

പ്രകൃതിയുടെ സുസ്ഥിതി
മാനവകുലത്തിന്‍റെ സുസ്ഥിതി


4 ജൂലൈ 2014, നൈറോബി
മാനവകുലത്തിന്‍റെ ഭാവി പ്രകൃതിയുടെ സുസ്ഥിതിയെ ആശ്രയിച്ചിരിക്കുന്നുവെന്ന്, വത്തിക്കാന്‍റെ പ്രതിനിധി
ആര്‍ച്ചുബിഷപ്പ് ചാള്‍സ് ഡാനിയേല്‍ ബാല്‍വോ പ്രസ്താവിച്ചു. ജൂണ് 27-ന് നയ്റോബിയില്‍ സമാപിച്ച ഐക്യരാഷ്ട്ര സഭയുടെ പ്രഥമ പരിസ്ഥിതി സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് വത്തിക്കാന്‍റെ പ്രതിനിധി മാനവകുലത്തിന്‍റെയും പ്രകൃതിയുടെയും സുസ്ഥിതിയെ തുലനംചെയ്തത്.

മനുഷ്യജീവിതത്തിന് പശ്ചാത്തലമായും തുണയായും ദൈവം ആദിയിലേ ഒരുക്കിയതാണ് പ്രകൃതിയെന്നും,
അത് അവിടുത്തെ സ്നേഹത്തിന്‍റെയും സത്യത്തിന്‍റെയും മനുഷ്യകുലത്തോടുള്ള രമ്യതയുടെയും പ്രതീകമാണെന്ന്, ആഫ്രിക്കയിലെ കേന്യാ, തെക്കന്‍ സുഡാന്‍ എന്നിവിടങ്ങളിലെ വത്തിക്കാന്‍റെ സ്ഥാനപതികൂടിയായ ആര്‍ച്ചുബിഷപ്പ് ബാല്‍വോ പ്രബന്ധത്തിലൂടെ പ്രസ്താവിച്ചു.

കൃഷിചെയ്യുവാനും ഭൂമിയില്‍നിന്നും ഫലം പുറപ്പെടുവിക്കുവാനും, കാലപരിണാമത്തിന്‍റെ മേന്മ ഉപയോഗപ്പെടുത്തുവാനും, അങ്ങനെ പ്രകൃതിയില്‍ അന്തര്‍ലീനമായിരിക്കുന്ന സ്രഷ്ടാവിന്‍റെ ക്രമത്തിലും താളത്തിലും ജീവിക്കാന്‍ മനുഷ്യന് ഉത്തരവാദിത്വമുണ്ടെന്നു ആര്‍ച്ചുബിഷപ്പ് ബാല്‍വോ സമ്മേളനത്തെ ചൂണ്ടിക്കാട്ടി.

നയ്റോബിയില്‍ ചേര്‍ന്ന പ്രകൃതി സമ്മേളനം ഈ മേഖലയിലെ ഐക്യരാഷ്ട്ര സഭയുടെ പ്രഥമ അന്താരാഷ്ട്ര സംഗമമാണെങ്കിലും ലോകത്തെ സകലരാഷ്ട്രങ്ങള്‍ക്കും പ്രപഞ്ചത്തോടും, പ്രകൃതി സംരക്ഷണത്തോടുമുള്ള പ്രതിബദ്ധതയുടെ കടപ്പാടുമാണ് ഈ സംഗമം വെളിപ്പെടുത്തുന്നതെന്നും, ആര്‍ച്ചുബിഷ് ബാല്‍വോ സമ്മേളനത്തില്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.