2014-07-04 20:04:01

കര്‍ദ്ദിനാള്‍ സംഘം
തുടരുന്ന നവീകരണപഠനങ്ങള്‍


4 ജൂലൈ 2014, വത്തിക്കാന്‍
ഒന്‍പതംഗ കര്‍ദ്ദിനാള്‍ സംഘം നിര്‍ണ്ണായകമായ തീരുമാനങ്ങളില്‍ എത്താറായിട്ടില്ലെന്ന്
പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.

പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യത്തില്‍ വത്തിക്കാനില്‍ നടക്കുന്ന സഭാനവീകരണത്തിനായുള്ള ഒന്‍പതംഗ കര്‍ദ്ദിനാല്‍ സംഘത്തിന്‍റെ ചര്‍ച്ചാപഠനത്തെക്കുറിച്ച് ജൂലൈ 4-ാം തിയതി വെള്ളിയാഴ്ച റോമില്‍ ഇങ്ങനെയാണ് ഫാദാര്‍ ലൊമ്പാര്‍ഡി പ്രസ്താവിച്ചത്.

വത്തിക്കാന്‍ ഗവര്‍ണറേറ്റ്, സെക്രട്ടേറിയേറ്റ്, ബാങ്ക് എന്നിവയുടെ ഭരണകാര്യങ്ങള്‍ ചര്‍ച്ചചെയ്ത പാപ്പായുടെ നേതൃത്വത്തിലുള്ള പ്രത്യേക കര്‍ദ്ദിനാള്‍ സംഘം ബാങ്കിന്‍റെ പ്രവര്‍ത്തന പരിഷ്ക്കാരങ്ങളില്‍ സംതൃപ്തമാണെന്ന് അറിയിച്ചു.

പൊതുവെ വളരെ സ്വതന്ത്രവും ആത്മാര്‍ത്ഥവുമായ രീതിയില്‍ മുന്നേറുന്നു ചര്‍ച്ചാപഠനങ്ങള്‍ വീണ്ടും സെപ്റ്റംബറില്‍ 15-മുതല്‍ 17-വരെയും, ഡിയസംബറില്‍ 9-മുതല്‍ 11-വരെയും,
2015 ഫെബ്രുവരിയില്‍ 9-മുതല്‍ 11-വരെ തിയതികളിലും സംഗമിക്കുമെന്ന് ഫാദര്‍ ലൊമ്പാഡി റോമില്‍ മാധ്യമങ്ങളെ അറിയിച്ചു.








All the contents on this site are copyrighted ©.