2014-07-02 19:06:01

സമാധാനയജ്ഞത്തിന്‍റെ
അഗ്രസ്ഥാനം മനുഷ്യാന്തസ്സിന്


2 ജൂലൈ 2014, വത്തിക്കാന്‍
നിരായുധീകരണത്തിനായുള്ള പരിശ്രമങ്ങളുടെ കേന്ദ്രസ്ഥാനത്ത് മനുഷ്യനും മനുഷ്യാന്തസ്സുമായിരിക്കട്ടെയെന്ന് പാപ്പാ ഫ്രാന്‍സിസ് ആശംസിച്ചു. കുഴിബോംബ് ഉപയോഗത്തിന്‍റെ പുനരവലോകനം വിഷയമാക്കിക്കൊണ്ട് ജൂണ്‍ 27-ന് മൊസാമ്പിക്കില്‍ സമാപിച്ച അന്താരാഷ്ട്ര സമ്മേളത്തിന് അയച്ച സന്ദേശത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ആഹ്വാനംചെയ്തത്.

മനുഷ്യത്വത്തിന് ഇണങ്ങാത്ത കുഴിബോംബുപോലുള്ള ആയുധങ്ങള്‍ ഇന്ന് കുഞ്ഞുങ്ങളും സ്ത്രീകളുമുള്ള സാധാരണ കുടുംബപരിസരങ്ങളിപ്പോലും ഉപയോഗിക്കുന്നുണ്ടെന്നും, അതുവഴി വ്യക്തികളും സമൂഹങ്ങളും ഭീതിയില്‍ ജീവിക്കുന്ന അവസ്ഥായാണ് സമൂഹത്തിലെങ്കില്‍, പിന്നെങ്ങിനെ സമാധാനം യാഥാര്‍ത്ഥ്യമാകുമെന്ന് പാപ്പാ ആശങ്ക പ്രകടപ്പിച്ചു. യുദ്ധരംഗങ്ങളിലാണെങ്കില്‍പ്പോലും മനുഷ്യാന്തസ്സിന് ഇണങ്ങാത്ത കുഴിബോംബ് പ്രയോഗത്തിനെതിരെയും, പൊതുവെ നിരായുധീകരണത്തിനായും പരിശ്രമിക്കുന്ന തെക്കുകിഴക്കെ ആഫ്രിക്കന്‍ രാജ്യമായ മൊസാമ്പിക്കിലെ സമ്മേളനത്തെ പാപ്പാ ശ്ലാഘിച്ചു.

യുദ്ധവും കലാപങ്ങളും കഴിഞ്ഞാലും മരണത്തിന്‍റെയും അസമാധാനത്തിന്‍റെയും ഭീദിതമായ അന്തരീക്ഷത്തിന് ഭൂമുഖത്ത് കാരണമാകുന്ന കുഴിബോംബ് മുതലായവയുടെ ആയുധപ്രയോഗം പുനരവലോകനം ചെയ്യണമെന്നും മൊസാമ്പിക്ക് സമ്മേളനം രാഷ്ട്രത്തലവന്മാരോട് ആവശ്യപ്പെട്ടു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടരി കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ വഴിയാണ് സമാധാനയജ്ഞത്തിനായുള്ള മൊസാമ്പിക്ക് സമ്മേളനത്തിന് പാപ്പാ സന്ദേശം അയച്ചത്.









All the contents on this site are copyrighted ©.