2014-07-02 19:23:54

മൂല്യാധിഷ്ഠിത പരിപാടികള്‍ക്ക്
ഈജിപ്തിലൊരു ചാനല്‍


2 ജൂലൈ 2014, അലക്സാണ്ട്രിയ
മൂല്യാധിഷ്ഠിത പരിപാടികള്‍ പങ്കുവയ്ക്കാന്‍ ഈജിപ്തിലെ കത്തോലിക്കര്‍ ചാനല്‍ സ്വപ്നംകാണുന്നുവെന്ന് സഭാവക്താവ്, ഫാദര്‍ ഹെന്‍ട്രി ബുലാദ് പ്രസ്താവിച്ചു. അലക്സാണ്ട്രിയായിലുള്ള ഈശോസഭയുടെ സാംസ്ക്കാരിക കേന്ദ്രത്തില്‍നിന്നും ജൂലൈ 1-ാം തിയതി ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഡയറക്ടര്‍ ഫാദര്‍ ഹെന്‍ട്രി ബുലാദ് അവിടുത്തെ പുരാതന കത്തോലിക്കാ സമൂഹത്തിന്‍റെ സുവിശേഷവത്ക്കരണ പദ്ധതിയുടെ ഭാഗമായി ചാനല്‍ സജ്ജമാക്കുന്ന പദ്ധതി വെളിപ്പെടുത്തിയത്.

ആശയവിനിമയ ശൃംഖലയ്ക്കു ആവശ്യമായ studio സംവിധാനങ്ങള്‍ ഈജിപ്തിലെ ലത്തീന്‍ കത്തോലിക്കാ സഭ സജ്ജമാക്കിയിതിന്‍റെ പശ്ചാത്തലത്തിലാണ് തുടര്‍ന്നുള്ള സാമഗ്രികള്‍ക്കും സംപ്രേക്ഷണ സൗകര്യങ്ങള്‍ക്കുമായി ഫാദര്‍ ഹെന്‍ട്രി സഹായംതേടുന്നതെന്ന്, പ്രസ്താവന വ്യക്തമാക്കി.

സര്‍ക്കാര്‍ ഉള്‍പ്പെടെ നാല് പ്രോട്ടസ്റ്റാന്‍റ് സഭാസമൂഹങ്ങള്‍ക്ക് സ്വന്തമായി ചാനലുകള്‍ ഉള്ള സാഹചര്യത്തില്‍ കത്തോലിക്കാ സഭ ഇന്നുവരെയ്ക്കും അത് ആര്‍ജ്ജിക്കുവാന്‍ സാധിക്കാത്തത് ലജ്ജാവഹമാണെന്നും ഫാദര്‍ ഹെന്‍ട്രി വിശേഷിച്ചു. ഈജിപ്തിലെ പ്രാദേശിക സഭാസമൂഹങ്ങള്‍ കൂട്ടമായി പരിശ്രമിച്ചാല്‍ വളരെ എളുപ്പത്തില്‍ ആര്‍ജ്ജിക്കാവുന്നതും, അവിടത്തെ സാംസ്ക്കാരിക പൈതൃകത്തില്‍ മൂല്യാധിഷ്ഠവും സുവിശേഷാധിഷ്ടിതുമായ പരിപാടികള്‍ ഒരുക്കുവാന്‍ ദേശീയ സഭയ്ക്ക് സാധിക്കുമെന്നും
ഫാദര്‍ ഹെന്‍ട്രി പ്രസ്താവനയില്‍ വ്യക്തമാക്കി.









All the contents on this site are copyrighted ©.