2014-07-02 17:42:16

ബര്‍ണഡീറ്റോ ഔസാ
ഐക്യരാഷ്ട്ര സഭയിലെ
വത്തിക്കാന്‍റെ സ്ഥാനപതി


2 ജൂലൈ 2014, വത്തിക്കാന്‍
ഐക്യരാഷ്ട്ര സഭയിലേയ്ക്ക് വത്തിക്കാന്‍റെ പുതിയ സ്ഥാനപതിയെ പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചു.
ഹായ്ത്തിയുടെ അപ്പസ്തോലിക സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ബെര്‍ണാഡീറ്റോ ഔസായെയാണ് പാപ്പാ ഫ്രാന്‍സിസ് ഐക്യരാഷ്ട്ര സഭയിലെ വത്തിക്കാന്‍റെ പുതിയ സ്ഥാനപതിയായി നിയമിച്ചത്.

ജൂലൈ 1-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയിലാണ് ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് ഇപ്പോള്‍ സേവനംചെയ്തുകൊണ്ടിരിക്കുന്ന ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് അസ്സീസി ചുള്ളിക്കാട്ടിനു പകരം ഫിലിപ്പീന്‍സ് സ്വദേശി, 55 വയസ്സുകാരന്‍ ആര്‍ച്ചുബിഷപ്പ് ഔസായെ യുഎന്നില്‍ വത്തിക്കാന്‍റെ പ്രതിനിധിയായി പാപ്പാ ഫ്രാന്‍സിസ് നിയമിച്ചത്.

സ്ഥാനമൊഴിയുന്ന ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാടിന്‍റെ പുതിയനിയമനം ഇനിയും വത്തിക്കാന്‍ വെളിപ്പെടുത്തിയിട്ടില്ല.

നാലുവര്‍‍ഷക്കാലം യുഎന്നില്‍ വത്തിക്കാന്‍റെ സ്ഥാനപതിയായിരുന്ന ആര്‍ച്ചുബിഷ് ചുള്ളിക്കാട്, കേരളത്തില്‍ കൊച്ചി സ്വദേശിയും വരാപ്പുഴ അതിരൂപതാംഗവുമാണ്.








All the contents on this site are copyrighted ©.