2014-06-26 18:51:41

സാമ്പത്തിക നയങ്ങളില്‍ അര്‍ജന്‍റീന
വത്തിക്കാനുമായി സന്ധിചേര്‍ന്നു


26 ജൂണ്‍ 2014, വത്തിക്കാന്‍
വത്തിക്കാന്‍റെ സാമ്പത്തിക നയതന്ത്ര വിഭാഗവുമായി അര്‍ജന്‍റീന സന്ധിചേര്‍ന്നു.

ജൂണ്‍ 25-ാം തിയതി ബുധനാഴ്ച ഇരുകക്ഷികളുടെയും പ്രതിനിധികള്‍ ഒപ്പുവച്ച ധാരണാപത്രികയുടെ അടിസ്ഥാനത്തിലാണ് പണംവെളുപ്പിക്കല്‍, അധോലോക പ്രവര്‍ത്തനങ്ങളെ പിന്‍തുണയ്ക്കുന്ന അന്തര്‍ദേശിയ സാമ്പത്തിക പണമിടപാടുകള്‍ എന്നിവയില്‍നിന്നും രാജ്യാന്തരതലത്തില്‍ വിട്ടുനില്ക്കുന്ന ഉടമ്പടിയില്‍ ഇരുക്ഷികളും പങ്കുചേര്‍ന്നത്.

വത്തിക്കാന്‍റ Financial Intelligence Authority-യുടെ തലവന്‍ റെനെ ബ്രൂള്‍ഹാര്‍ട്ടും, അര്‍ജെന്‍റീനായുടെ ഹൊസെ സ്ബത്തേലയുമാണ് ധാരണാപത്രികകളില്‍ ഒപ്പുവച്ചത്.

പരസ്പരം കരാറുകളില്‍ ഒപ്പുവയ്ക്കുന്നതു വഴി വത്തിക്കാനോടൊപ്പം അര്‍ജന്‍റീനയും
ആഗോള സാമ്പത്തിക സുരക്ഷാ സംഘടനയായ Egmont Group, Global Financial Organisation-നുമായി സന്ധിചേര്‍ന്നുകൊണ്ട് എല്ലാത്തരം സാമ്പത്തിക ക്രമക്കേടുകളെയും ചെറുക്കുകയും ഇല്ലാതാക്കുകയും ചെയ്യുവാനുള്ള ആഗോളപരിശ്രമത്തിന്‍റെ ഭാഗമാകുകയാണെന്നും, വത്തിക്കാന്‍ സാമ്പത്തിക സംവിധാനത്തിന്‍റെ വക്താവ് റെനെ ബ്രൂള്‍ഹാര്‍ട്ട് പ്രസ്താവനയിലൂടെ വ്യക്തമാക്കി.








All the contents on this site are copyrighted ©.