2014-06-25 17:57:03

ദിവ്യകാരുണ്യൈക്യത്തില്‍
ഉതിര്‍ക്കൊള്ളുന്ന മാനുഷികൈക്യം


25 ജൂണ്‍ 2014, വത്തിക്കാന്‍
മാനവികൈക്യം യാഥാര്‍ത്ഥ്യമാക്കാന്‍ ദിവ്യകാരുണ്യൈക്യം പ്രചോദനമാണെന്ന്,
കര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്ദ്രി ഉദ്ബോധിപ്പിച്ചു. പൗരസ്ത്യസഭകളുടെ സാമ്പത്തിക സഹായത്തിനായുള്ള സംഘടനകളുടെ – Aid Agencies for the Oriental Churches (R.O.A.C.O.)സമ്പര്‍ണ്ണസമ്മേളനം
വത്തിക്കാനില്‍ ജൂണ്‍ 23-ാം തിയതി തിങ്കളാഴ്ച ആരംഭിച്ചു.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ സ്മൃതിമണ്ഡപത്തില്‍ 24-ാം തിയതി ചൊവ്വാഴ്ച സമ്മേളനത്തിലെ പ്രതിനിധകള്‍ക്കുവേണ്ടി അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പൗരസ്ത്യസഭാ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ സാന്ദ്രി ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

കത്തോലിക്കാ ലോകത്ത് വിവിധ റീത്തുകളുടെ കൂട്ടായ്മ ബലപ്പെടുന്നതിനും സ്ഥായീഭാവമുള്ളതായിരിക്കുന്നതിനും പരിശുദ്ധ ദിവ്യകാരുണ്യത്തില്‍ പ്രകടമാകുന്നതും ക്രിസ്തു വിഭാവനംചെയ്തതുമായ ത്യാഗത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും മുറിക്കപ്പെടലിന്‍റെയും മനോഭാവം ഉള്‍ക്കൊള്ളണമെന്ന്, കര്‍ദ്ദിനാള്‍ സാന്ദ്രി വചനപ്രഘോഷണമദ്ധ്യേ സമ്മേളനത്തെ അനുസ്മരിപ്പിച്ചു.

ജൂണ്‍ 23 തിങ്കളാഴ്ച തുടക്കമിട്ട സംഗമം 26-ാം തിയതി വ്യാഴാഴ്ച വരെ നീണ്ടുനില്ക്കും.








All the contents on this site are copyrighted ©.