2014-06-20 19:31:13

ലെബനോണ്‍ സമാധനാത്തിന്‍റെ മരുപ്പച്ച:
മോണ്‍സീഞ്ഞോര്‍ ജെയിന്‍ മെന്‍ഡസ്


20 ജൂണ്‍ 2014, വത്തിക്കാന്‍
ലെബനോണ്‍ ഒരു രാജ്യമല്ല, മദ്ധ്യപൂര്‍വ്വദേശത്തെ സമാധാനത്തിന്‍റെ മരുപ്പച്ചയാണെന്ന്, അവിടത്തെ വത്തിക്കാന്‍ സ്ഥാനപതിയുടെ കൗണ്‍സിലര്‍, മോണ്‍സീഞ്ഞോര്‍ ജെയിന്‍ മെന്‍റസ് പ്രസ്താവിച്ചു.
ജൂണ്‍ 19-ാം തിയതി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ്, കൊച്ചി സ്വദേശിയും വരാപ്പുഴ അതിരൂപതാംഗവുമായ മോണ്‍സീഞ്ഞോര്‍ ജെയിന്‍ ലെബനോണിനെ ഇങ്ങനെ വിശേഷിപ്പിച്ചത്.

‘ദേവദാരുക്കളുടെ നാടെ’ന്ന് വിശേഷിപ്പിക്കുപ്പെടുന്ന ലെബനോണ്‍ ഫലഭൂയിഷ്ടമെന്നു മാത്രമല്ല,
വിവിധ മതസ്ഥര്‍ ക്രൈസ്തവരും മുസ്ലീങ്ങളും യഹൂദരും സൗഹൃദത്തില്‍ കഴിയുന്ന പുണ്യഭൂമിയും സമാധാനത്തിന്‍റെ മാതൃസ്ഥാനവുമാണെന്നും, രാഷ്ട്രത്തിന്‍റെ പ്രസിഡന്‍റ് ക്രൈസ്തവനായിരിക്കണം എന്ന രാജ്യനിയമം അവിടത്തെ സൗഹൃദത്തിന്‍റെ കണ്ണിയാണെന്നും മോണ്‍സീഞ്ഞോര്‍ ജെയിന്‍ വിശേഷിപ്പിച്ചു.

ക്രിസ്തുവിന്‍റെ പാദസ്പര്‍മേറ്റിട്ടുള്ള ടയര്‍, സീദോണ്‍, കാനാ പ്രദേശങ്ങള്‍
ഈ നാടിനെ കൂടുതല്‍ ആത്മീയചചൈതന്യമുള്ളതാക്കുന്നുണ്ടെന്ന്, ലബനോണിന്‍റെ തലസ്ഥാനമായ ബെയ്റൂട്ടിലുള്ള വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തില്‍ കൗണ്‍സിലര്‍ പദം അലങ്കരിക്കുന്ന മോണ്‍സീഞ്ഞോര്‍ ജെയിന്‍ പ്രസ്താവിച്ചു.

സീറിയന്‍, ലെബണൈറ്റ്, മാരനൈറ്റ്, കാല്‍ഡിയന്‍, അര്‍മേനിയന്‍, ലത്തീന്‍ എന്നിങ്ങനെ
6 റീത്തുകളിലായി ബഹുഭൂരിപക്ഷം ക്രൈസ്തവരുള്ള ലെബനോണ്‍ മദ്ധ്യപൂര്‍വ്വദേശത്തിന്‍റെ സമാധാനപാതയിലെ മാര്‍ഗ്ഗദീപമാകുമെന്ന് മോണ്‍. ജെയിന്‍ പ്രത്യാശ പ്രകടിപ്പിച്ചു.








All the contents on this site are copyrighted ©.