2014-06-20 09:20:30

ജീവന്‍റെ പരിരക്ഷയ്ക്ക്
പ്രാഥമ്യം നല്കുമെന്ന്
യൂറോപ്പിലെ മെത്രാന്മാര്‍


20 ജൂണ്‍ 2014, സ്ട്രാസ്ബേര്‍ഗ്
ജീവന്‍റെ പരിരക്ഷണം യൂറോപ്പിലെ സഭയുടെ ദൗത്യമെന്ന്,
സംയുക്ത മെത്രാന്‍ സമിതികളുടെ ജനറല്‍ സെക്രട്ടറി, മോണ്‍സീഞ്ഞോര്‍ ദ്വാര്‍ത്തെ ഡിക്കൂഞ്ഞ പ്രസ്താവിച്ചു.
ജൂണ്‍ 19-ാം തിയതി വ്യാഴാഴ്ച ഫ്രാന്‍സിലെ സ്ട്രാസ്ബേര്‍ഗില്‍ ആരംഭിച്ച യൂറോപ്പിലെ മെത്രാന്‍ സമിതികളുടെ 42-ാമത് സംയുക്ത സമ്മേളനത്തില്‍ സമര്‍പ്പിച്ച ആമുഖപ്രഭാഷണത്തിലാണ് മോണ്‍സീഞ്ഞോര്‍ ദ്വാര്‍ത്തെ ഇങ്ങനെ പ്രസ്താവിച്ചത്.

‘ജീവന്‍റെയും സമാധാനത്തിന്‍റെയും സംസ്ക്കാരം ഒരുമയില്‍ വളര്‍ത്തുക,’ എന്ന പ്രമേയവുമായിട്ടാണ് യൂറോപ്പിലെ മെത്രാന്‍ സമിതികളുടെ കൗണ്‍സില്‍ ഇക്കുറി ഫ്രാന്‍സിലെ സ്ട്രാസ്ബേര്‍ഗില്‍ സമ്മേളിച്ചിരിക്കുന്നത്.
പരസ്പര ധാരണയും കൂട്ടായ്മയും വളര്‍ത്തിക്കൊണ്ട്, സഭയുടെ അസ്തിത്വത്തിനും സുവിശേഷമൂല്യങ്ങളുടെ പ്രചരണത്തിനും സാമൂഹ്യ പ്രസക്തിയും പ്രാധാന്യവും നല്കുവാന്‍ ഈ കാലിക സമ്മേളനം ഉപയുക്തമാകുമെന്ന്, പോര്‍ച്ചുഗലിലെ ലിസബണ്‍ അതിരൂപതാംഗവും ദൈവശാസ്ത്ര അദ്ധ്യാപകനുമായ മോണ്‍സീഞ്ഞോര്‍ ദ്വാര്‍ത്തെ ആമുഖ പ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു.

47 അംഗരാഷ്ട്രങ്ങളുള്ള യൂറോപ്പിലെ മെത്രാന്‍ സിമിതികളുടെ കൗണ്‍സില്‍ (Council of the Conceferences of European Episcopal Conferences CCEE) രാഷ്ട്രപ്രതിനിധികള്‍ക്കും പ്രാതിനിധ്യമുള്ള ലോകത്തെ പ്രഥമവും ഏറ്റവും വലുപ്പമുള്ളതുമായ പ്രസ്ഥാനമാണെന്നും, യുദ്ധത്തിന്‍റെയും മനുഷ്യയാതനകളുടെയും, ആദര്‍ശങ്ങളുടെയും ആശകളുടെയും സംസ്ക്കാരവും പാരമ്പരവും ക്രിസ്തീയ മൂല്യങ്ങളുടെ വിശ്വാസത്തിന്‍റെയും അടിത്തറയില്‍ വളര്‍ത്തിയെടുത്ത സംസ്ക്കാരവും ജനങ്ങളും ഇതിന്‍റെ ഭാഗമാണെന്ന വസ്തുതയും മോണ്‍സീഞ്ഞോര്‍ ദ്വാര്‍ത്തെ പ്രഭാഷണത്തില്‍ നിരീക്ഷിച്ചു.

യൂറോപ്പിലെ ഉക്രയിന്‍, ബോസ്നിയ മേലയില്‍ നടമാടുന്ന അഭ്യന്തര കാലാപത്തിന്‍റെ ചുറ്റുപാടുകളെക്കുറിച്ചും സമ്മേളനം കൂടുതല്‍ പഠിക്കുകയും വിലയിരുത്തുകയും ചെയ്യുമെന്നും മോണ്‍സീഞ്ഞോര്‍ ദ്വാര്‍ത്തെ പ്രസ്താവിച്ചു.
സ്ട്രാസ്ബേര്‍ഗിലെ സെന്‍റ് തോമസ് സെന്‍ററില്‍ ആരംഭിച്ച സമ്മേളനം ജൂണ്‍
22-ാം തിയതി ഞായറാഴ്ച സമാപിക്കും.









All the contents on this site are copyrighted ©.