2014-06-19 20:22:05

ക്രിസ്തുവിന്‍റെ സാന്നിദ്ധ്യം
സനാതനമെന്ന് പാപ്പായുടെ ട്വിറ്റര്‍


19 ജൂണ്‍ 2014, വത്തിക്കാന്‍
യുഗാന്ത്യംവരെയുള്ള ക്രിസ്തു-സാന്നിദ്ധ്യത്തെക്കുറിച്ച് പാപ്പായുടെ ട്വിറ്റര്‍ സന്ദേശം.
‘പ്രത്യാശ കൈവെടിയരുത്, ലോകാവസാനംവരെ ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും,’ എന്ന വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ യുഗാന്ത്യപ്രബോധനത്തെ (മത്തായി 28, 20) ആധാരമാക്കിയായിരുന്നു
ജൂണ്‍ 19-ാം തിയതി വ്യാഴാഴ്ച കണ്ണിചേര്‍ത്ത പാപ്പായുടെ ട്വിറ്റര്‍ സന്ദേശം.

@pontifex എന്ന ഹാന്‍ഡിലില്‍ ‘ട്വിറ്റ്’ചെയ്യുന്ന പാപ്പാ ഫ്രാന്‍സിസ് അനുദിന ജീവിതത്തിനുതകുന്ന സാരോപദേശങ്ങള്‍ പങ്കുവയ്ക്കുന്ന ലോകത്തിലെ ജനപ്രീതിയാര്‍ജ്ജിച്ച മഹത്തുക്കളില്‍ ഒരാളാണ്.

There is never a reason to lose hope. Jesus says:
“I am with you until the end of the world”.








All the contents on this site are copyrighted ©.