2014-06-18 18:22:49

ദിവ്യകാരുണ്യ മഹോത്സവം
പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍


18 ജൂണ്‍ 2014, വത്തിക്കാന്‍
ദിവ്യകാരുണ്യത്തിരുനാള്‍ റോമില്‍ ജൂണ്‍ 19-ന് വ്യാഴാഴച ആചരിക്കും. പാപ്പാ ഫ്രാന്‍സിസ് മുഖ്യകാര്‍മ്മികനായിരിക്കും. പരമ്പര്യമനുസരിച്ചാണ് ത്രിത്വത്തിന്‍റെ തിരുനാള്‍ കഴിഞ്ഞുവരുന്ന മൂന്നാമിടത്തില്‍ ക്രിസ്തുവിന്‍റെ തിരുശരീരരക്തങ്ങളുടെ തിരുനാള്‍ റോമാരൂപതിയുടെ ഭദ്രാസന ദേവാലയമായി വിശുദ്ധ ജോണ്‍ ലാറ്ററാന്‍ ബസിലിക്കയില്‍ വ്യാഴാഴ്ച പ്രാദേശിക സമയം വൈകുന്നേരം 7 മണിക്ക് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ദിവ്യബലിയോടെ ആചരിക്കപ്പെടുന്നത്.

ദിവ്യബലിമദ്ധ്യേ പാപ്പാ വചനപ്രഘോഷണം നടത്തും. തുടര്‍ന്നുള്ള ദിവ്യകാരുണ്യ പ്രദക്ഷിണവും ആരാധനയും പാപ്പാ നയിക്കും. ജൂണ്‍ 22-ാം തിയതി ഞായറാഴ്ചയാണ് ആഗോളസഭയില്‍ പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാള്‍ ആഘോഷിക്കുന്നത്.

ദിവ്യബലിയുണ്ടെ അവസാനം ദിവ്യാകാരുണ്യപ്രാര്‍ത്ഥന കഴിഞ്ഞാണ് ദിവ്യകാരുണ്യ പ്രദക്ഷിണം. ലാറ്റന്‍ ബസിലിക്കയില്‍ നിന്നും ഏകദേശം അര കിലോമീറ്റര്‍ മാത്രമുള്ള മേരി മേജര്‍ ബസിലിക്കയിലേയ്ക്ക്, പ്രസിദ്ധമായി റോമന്‍ വീഥി, വിയാ മെരുലാനയിലൂടെ Via Merulana-യിലൂടെയാണ് പ്രത്യേകം അലങ്കരിച്ച വാഹനത്തില്‍ ദിവ്യാകാരുണ്യവുമായുള്ള നീങ്ങുക.

കര്‍ദ്ദിനാളന്മാരും മെത്രാന്മാരും, വൈദികരും, സന്ന്യസ്ഥരും ഒപ്പം റോമിലെ വിശ്വാസികളും ദീപങ്ങളുമായിട്ടാണ് പ്രദക്ഷിണത്തില്‍ പങ്കെടുക്കുന്നത്. പരിശുദ്ധദിവ്യകാരുണ്യം വഹിക്കുന്ന വാഹനം മേരി മേജര്‍ ബസിലിക്കയില്‍ എത്തിച്ചേര്‍ന്നാല്‍ പിന്നെ പാപ്പായുടെ കാര്‍മ്മികത്വത്തിലുള്ള പരിശുദ്ധ കുര്‍ബ്ബാനയുടെ ആശീര്‍വ്വാദമാണ്. പാപ്പാ ഫ്രാന്‍സിസ് നല്കുന്ന ദിവ്യകാരുണആശീര്‍വ്വാദത്തോടെ ദിവ്യകാരുണ്യ മഹോത്സവം സമാപിക്കുകയായി.









All the contents on this site are copyrighted ©.