2014-06-18 19:16:42

ക്രൈസ്തവ പീഡനങ്ങളെ
രാഷ്ട്രീയവത്ക്കരിക്കരുത്


18 ജൂണ്‍ 2014, ഡല്‍ഹി
ക്രൈസ്തവ പീഡനങ്ങളെ മാധ്യമങ്ങള്‍ രാഷ്ട്രീയവത്ക്കരിക്കരുതെന്ന്,
ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതി പ്രസ്താവിച്ചു.

ജൂണ്‍ 17-ാം തിയതി ഡല്‍ഹിയില്‍ ഇറക്കിയ പ്രസ്താവനയിലാണ്
മെത്രാന്‍ സമിതിയുടെ മാധ്യമ കമ്മിഷന്‍റെ പ്രസിഡന്‍റും, ബരൂയിപ്പൂര്‍ രൂപതാദ്ധ്യക്ഷനുമായ
ബിഷപ്പ് സാള്‍വത്തോര്‍ ലോബോ മാധ്യമങ്ങളോട് ഇങ്ങനെ അഭ്യര്‍ത്ഥിച്ചത്.

ന്യൂനപക്ഷമെങ്കിലും ആതൂരശുശ്രൂഷയുടെയും വിദ്യാഭ്യാസത്തിന്‍റെയും രോഗീപരചരണത്തിന്‍റെയും മേഖലയില്‍ ക്രൈസ്തവര്‍ രാഷ്ട്രത്തിന് നല്കുന്ന സേവനങ്ങള്‍ എന്നും ഭാഷയുടെയും മതത്തിന്‍റെയും വംശീയ വിഭാഗീയതയുടെയും ചിന്താഗതികള്‍ക്കതീതാണെന്ന് ബിഷപ്പ് ലോബോ ചൂണ്ടിക്കാട്ടി.

മതമൗലികവാദികളായ സംഘടനകള്‍ മാത്രമാണ് ക്രൈസ്തവര്‍ക്കെതിരെ നിരന്തരമായ പീഡനങ്ങള്‍ ചിലയിടങ്ങളില്‍ അഴിച്ചുവിടുന്നുണ്ടെതെന്ന് ബിഷപ്പ് ലോബോ പ്രസ്താവനയില്‍ വ്യക്തമാക്കി.

ക്രൈസ്തവ പീഡനങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ നല്കുന്ന പ്രസ്താവനകള്‍ രാഷ്ട്രീയവത്ക്കരിക്കപ്പെടുകയും അതില്‍ വംശീയ ചിന്താഗതികള്‍ കലര്‍ത്തി സമൂഹത്തിലും ഭാരണകര്‍ത്താക്കളുടെ ഇടയിലും ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് ബിഷപ്പ് ലോബോ പ്രസ്താവനയില്‍ വ്യക്തമാക്കി.
Photo : bishop Salvatore Lobo of Baruipur








All the contents on this site are copyrighted ©.