2014-06-18 19:50:02

കൊറിയ സന്ദര്‍ശന പരിപാടികള്‍
വത്തിക്കാന്‍ വെളിപ്പെടുത്തി


18 ജൂണ്‍ 2014, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസിന്‍റെ കൊറിയ സന്ദര്‍ശന പരിപാടികള്‍ വത്തിക്കാന്‍ വെളിപ്പെടുത്തി.
ആഗസ്റ്റ് 13-മുതല്‍ 18-വരെ നീണ്ടുനില്ക്കുന്ന കൊറിയ റിപ്പബ്ളിക്ക് സന്ദര്‍ശനത്തിന്‍റെ
പ്രധാന ഇനങ്ങളിലൊന്ന് 6-ാമത് ഏഷ്യന്‍ യുവജനസംഗമമാണ്.

ആഗസ്റ്റ് 13-ാം തിയതി ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം
4 മണിക്ക് പാപ്പാ റോമിലെ ഫുമിച്ചീനോ വിമാനത്താവളത്തില്‍നിന്നും പുറപ്പെടും.

ആഗസ്റ്റ് 14-ാം തിയതി വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 1.30-ന് സിയോള്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന പാപ്പാ, സ്വീകരണച്ചടങ്ങുകള്‍ക്കുശേഷം അവിടത്തെ വത്തിക്കാന്‍റെ സ്ഥാനപതിയുടെ മന്ദിരത്തില്‍ വിശ്രമിക്കുകയും, അന്ന് അവിടത്തെ സ്വകാര്യ കപ്പേളയില്‍ ദിവ്യബലിയര്‍പ്പിക്കുകയും ചെയ്യും.
വൈകുന്നേരം 3.45-ന് പ്രസിഡന്‍റുമായി അനൗപചാരിക കൂടിക്കാഴ്ച നടത്തുന്ന പാപ്പാ, 4.00 മണിക്ക് കൊറിയിലെ ഭരണകര്‍ത്താക്കളെയും പ്രമുഖരെയും അഭിസംബോധനചെയ്യും.
തുടര്‍ന്ന 5.30-ന് സിയോളിലെ വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തില്‍വച്ച് ദേശീയ മെത്രാന്‍ സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും.

ആഗ്സ്റ്റ് 15-ാം തിയതി വെള്ളിയാഴ്ച സ്വര്‍ഗ്ഗാരോപണ തിരുനാളില്‍ രാവിലെ 8.45-ന് സിയോളില്‍നിന്നും ഹെലിക്കോപ്റ്ററില്‍ പുറപ്പെട്ട് ഡേജിയോണ്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ രാവിലെ 10-മണിക്ക് ജനങ്ങള്‍ക്കൊപ്പം സമൂഹദിവ്യബലിയര്‍പ്പിക്കും. വചനസന്ദേശം നല്കും, പിന്നെ എല്ലാവരോടും ചേര്‍ന്ന് ത്രികാലപ്രാര്‍ത്ഥനയും ചൊല്ലും.
ഉച്ചയ്ക്ക് 1.30-ന് ഡേജിയോണ്‍ സെമിനാരിയില്‍വച്ച് യുവജനങ്ങള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കും. വൈകുന്നേരം 4.30-ന് ഹെലിക്കോപ്റ്ററില്‍ സോല്‍മേ തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്ക് പുറപ്പെടുന്ന പാപ്പാ, 5.30-ന് അവിടെവച്ച് ഏഷ്യയിലെ യുവജന പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.
ഹെലിക്കോപ്റ്ററില്‍ സെയോളിലെ നുണ്‍ഷിയേച്ചറില്‍ തിരിച്ചെത്തി, വിശ്രമിക്കും.

ആഗസ്റ്റ് 16, തിയിതി ശനിയാഴ്ച,
രാവിലെ 8.55 സിയോളിലെ രക്തസാക്ഷികളുടെ ദേവാലയ സന്ദര്‍ശനം.
തുടര്‍ന്ന് 10.00 മണിക്ക് സിയോളിലെ വിഖ്യാതമായ ഗ്വാന്‍ഗ്വാമൂണ്‍ (ഹങ്കോള്‍ ഹഞ്ചാ) കവാട ചത്വരത്തില്‍ അര്‍പ്പിക്കുന്ന സമൂഹദിവ്യബലിമദ്ധ്യേ കൊറിയന്‍ വിപ്ലവകാലത്തെ രക്തസാക്ഷികളായ
പോള്‍ യുന്‍ ജി-ച്യൂങിനെയും 123 കൂട്ടുകാരെയും വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് പാപ്പാ ഉയര്‍ത്തും. ദിവ്യബലിമദ്ധ്യേ വചനപ്രഘോഷണം നടത്തും.
വൈകുന്നേരം 4.30-ന് അംഗവൈകല്യമുള്ളവര്‍ക്കായുള്ള കൊട്ടോംഗ്നേയിലെ ‘പ്രത്യശാമന്ദിരം’ House of Hope സന്ദര്‍ശിക്കും,

5.15-ന് കൊട്ടോംഗ്നേയിലെ അജപാലന കേന്ദ്രത്തില്‍വച്ച് സന്ന്യസ്തരുടെയും വൈദികരുടെയും കൂട്ടായ്മയെ പാപ്പാ അഭിസംബോധനചെയ്യും.

തുടര്‍ന്ന് 6.30-ന്‍ അല്‍മായ പ്രതിനിധികളുമായി അവിടുത്തെ ആത്മീയ കേന്ദ്രത്തില്‍വച്ച് കൂടിക്കാഴ്ച നടത്തും.

7.00 മണിയോടെ ഹെലിക്കോപ്റ്റര്‍ മാര്‍ഗ്ഗം സിയോളിലെ വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തില്‍ പാപ്പാ വിശ്രമിക്കും.

ആഗസ്റ്റ് 17-ാം തിയതി ഞായറാഴ്ച രാവിലെ 10-മണിക്ക് ഹേമി തീര്‍ത്ഥാടന കേന്ദ്രത്തില്‍വച്ച് ഏഷ്യയിലെ മെത്രാന്‍ സമിതിയുമായി കൂടിക്കാഴ്ച നടത്തുന്ന പാപ്പാ, തുടര്‍ന്ന് അവര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കും.
വൈകുന്നേരം 4.30-ന് ക്യാസില്‍ ഹേമിയിലെ ഏഷ്യന്‍ യുവജന സംഗമത്തില്‍ പങ്കെടുത്ത്, ദിവ്യബിലയര്‍പ്പിക്കുകയും വചനപ്രഘോഷണം നടത്തുകയും ചെയ്യും. വൈകുന്നേരം 7 മണിയോടെ സിയോളിലേയ്ക്കു മടങ്ങും.

ആഗസ്റ്റ് 18-ാം തിയതി തിങ്കളാഴ്ച രാവിലെ 9.00 മണിക്ക് സിയോള്‍ അതിരൂപതയുടെ കാര്യാലയത്തില്‍വച്ച് വിവിധ മതനേതാക്കളുമായി നേര്‍ക്കാഴ്ച നടത്തും.
9.45-ന് മിയോങ്ങ് ഡോങിലെ സിയോള്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ അനുരജ്ഞനത്തിനും സമാധാനത്തിനുമായി അര്‍പ്പിക്കുന്ന ദിവ്യബലിയോടെയായിരിക്കും പാപ്പായുടെ 5 ദിവസത്തിലേറെ നീണ്ടുനില്ക്കുന്ന അപ്പസ്തോലിക സന്ദര്‍ശനത്തിന് സമാപനം കുറിക്കുന്നത്.

ഉച്ചയ്ക്ക് 12.45-ന് സിയോള്‍‍ ഏയര്‍പ്പോര്‍ട്ടിലെ ഔദ്യോഗിക വിടവാങ്ങല്‍ ചടങ്ങാണ്.
മദ്ധ്യാഹ്നം 1 മണിക്ക് സിയോളില്‍നിന്നും പറന്നുയരുന്ന പാപ്പാ, ഇറ്റലിയിലെ സമയം വൈകുന്നേരം 5.45-ന് റോമിലെ ചമ്പീനോ വിമാനത്താവളത്തില്‍ ഇറങ്ങി, റോഡുമാര്‍ഗ്ഗം വത്തിക്കാനിലെത്തും.








All the contents on this site are copyrighted ©.