2014-06-13 17:48:59

നാമകരണനടപടികള്‍ക്കുള്ള
ഡിക്രി പ്രസിദ്ധപ്പെടുത്തി


13 ജൂണ്‍ 2014, വത്തിക്കാന്‍
വിശുദ്ധരുടെ നാമകരണത്തിനായുള്ള ഡിക്രി പാപ്പാ ഫ്രാന്‍സിസ് പ്രസിദ്ധപ്പെടുത്തി. നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോയുമായി ജൂണ്‍ 13-ാം തിയതി വെള്ളിയാഴ്ച രാവിലെ നടന്ന കൂടിക്കാഴ്ചയിലാണ് പാപ്പാ പുതിയ ഡിക്രി അംഗീകരിച്ച്, പ്രകാശനംചെയ്തത്.

+ ഫ്രെഞ്ചുകാരന്‍ ഇടവകവൈദികനും, മറിയത്തിന്‍റെ ദാസികള്‍ എന്ന സന്ന്യസസഭാ സ്ഥാപകനുമായ ധന്യനായ
ലൂയി എഡ്വേര്‍ഡ് സ്റ്റാക്കിന്‍റെയും (1801 – 1868)
+ ആഫ്രിക്കയിലെ കേനിയ സ്വദേശിനി ദൈവാരൂപിയുടെ മിഷണറി സഭാംഗം ധന്യയായ ഐറീന്‍ സ്റ്റേഫന്‍റെയും (Aurelia Jacqueline Mercedes) (1891-1930) മദ്ധ്യസ്ഥ്യത്താല്‍ നേടിയ അത്ഭുത രോഗശാന്തികള്‍ അംഗീകരിച്ചുകൊണ്ടുള്ള അവരെ ഡിക്രിയില്‍ പാപ്പാ ഒപ്പുവച്ച് അംഗീകരിച്ചു. ഈ അംഗീകാരത്തോടെ മേല്പറഅഞ്ഞ ധ്യനാത്മാക്കള്‍ ആസന്ന ഭാവിയില്‍ ‘വാഴ്ത്തപ്പെട്ടവരു’ടെ (Blessed) പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നതാണ്.
--------
+ ഇറ്റലിക്കാരന്‍ ഇടവക വൈദികനായ ലൂയിജി സവാരെ (1878 – 1949),
+ ട്യൂറിന്‍കാരനും വിശുദ്ധ യൌസേപ്പിതാവിന്‍റെ സന്ന്യാസസഭയുടെ സഹസ്ഥാകനുമായ യൂജീന്‍ റേഫോ (1843-1925)
+ ഇംഗ്ലണ്ട്കാരിയും ദൈവമാതാവിന്‍റെ ദാസിമാരുടെ സന്ന്യാസ
സഭാസ്ഥാപകയുമായ ഫ്രാന്‍സ് മാര്‍ഗ്രറ്റ് ടെയിലര്‍ (1832-1900)
+ ഇറ്റലിക്കാരിയും ആഫ്രിക്കയിലെ ഭക്തരായ അമ്മമാരുടെ മിഷണറി സഭാംഗവുമായ മരിയ ജോസെഫാ ഷിങ്കിള്‍ (1849-1903)
+ ഇറ്റലിക്കാരനും വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ നാമത്തിലുള്ള ബെനഡിക്ടൈന്‍ ഒബ്ലേറ്റ് സഭാംഗവുമായ ഇത്താലാ അപ്ലേ (1904-1957)

എന്നിവരുടെ ജീവിതത്തിലെ വീരോചിത പുണ്യങ്ങള്‍ അംഗീകരിക്കുന്നതുമായ ഡിക്രിയാണ് പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചത്. തങ്ങളുടെ ക്രൈസ്തവ ജീവിത സമര്‍പ്പണം വിശുദ്ധയില്‍ ജീവിച്ച് കടന്നുപോയവരെ തുടര്‍ന്ന്
‘ദൈവദാസരാ’യി (Servants of God) ആഗോളസഭ ഉയര്‍ത്തുന്നു..

Photo : Blessed Irene Stefani









All the contents on this site are copyrighted ©.