2014-06-13 17:25:15

ദൈവാരൂപിയോട്
പ്രതിരോധിക്കരുത് :
പാപ്പായുടെ ട്വിറ്റര്‍


13 ജൂണ്‍ 2014, വത്തിക്കാന്‍
ജൂണ്‍ 13-ാം തിയതി വെള്ളിയാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.
ദൈവാത്മാവിനോട് പ്രതിരോധിക്കാതെ സഹകരിക്കുകയും, നമ്മിലൂടെ പ്രവര്‍ത്തിക്കാന്‍ അവിടുത്തെ അനുവദിക്കുകയുമാണ് വേണ്ടത്. അങ്ങനെ അരൂപിയോടുള്ള സഹകരണംവഴി നമ്മെത്തന്നെയും സഭയെയും ലോകത്തെയും നവീകരിക്കുവാന്‍ സാധിക്കുമെന്ന് ജൂണ്‍ 13-ാം തിയതി വെള്ളിയാഴ്ച കണ്ണിചേര്‍ത്ത twitter-റിലൂടെ പാപ്പാ ഉദ്ബോധിപ്പിച്ചു.

@pontifex എന്ന ഹാന്‍ഡിലില്‍ ‘ട്വിറ്റ്’ ചെയ്യുന്ന ലോകത്തെ പ്രശസ്തിയാര്‍ച്ച മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്. ജീവല്‍ബന്ധിയായ ആത്മീയസൂക്തങ്ങളാണ് പാപ്പാ അനുദിനം കണ്ണിചേര്‍ക്കുന്നത്

May we not resist the Holy Spirit but allow him to work in our lives,
so that he can renew us, the Church and the world.








All the contents on this site are copyrighted ©.