2014-06-12 20:12:43

സാഹോദര്യം വളര്‍ത്തുന്ന
ഫുട്ബോളിനെക്കുറിച്ച് പാപ്പാ


12 ജൂണ്‍ 2014, വത്തിക്കാന്‍
ലോകകപ്പ് ഫുട്ബോള്‍ സാഹോദര്യം വളര്‍ത്തട്ടെയെന്ന് പാപ്പാ ഫ്രാന്‍സിസ് ആശംസിച്ചു.
ജൂണ്‍ 12-ാം തിയതി ബ്രസീലിലെ റിയോ നഗരത്തില്‍ ആരംഭിക്കുന്ന ഫുഡ്ബോള്‍ മാമാംങ്കം വിശ്വസാഹോദര്യത്തിന്‍റെ അനുഭൂതി പകരുന്ന ആനന്ദദായകമായ മേളയാവട്ടെയെന്ന് പാപ്പാ ട്വിറ്റര്‍ സന്ദേശത്തിലൂടെ ആശംസിച്ചു.

@pontifex എന്ന ഹാന്‍ഡിലില്‍ ട്വിറ്റ് ചെയ്യുന്ന ലോകത്തെ പ്രശസ്തിയാര്‍ച്ച മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്. ജീവല്‍ബന്ധിയായ ആത്മീയസൂക്തങ്ങളാണ് പാപ്പാ അനുദിനം കണ്ണിചേര്‍ക്കുന്നത്.
I wish everyone a wonderful World Cup, played in a spirit of true fraternity.








All the contents on this site are copyrighted ©.