2014-06-12 19:44:57

വിശുദ്ധരുടെ പട്ടികയില്‍
ആറു പുണ്യാത്മാക്കള്‍കൂടെ


12 ജൂണ്‍ 2014, വത്തിക്കാന്‍
ജൂണ്‍ 12-ാം തിയതി രാവിലെ വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കര്‍ദ്ദിനാള്‍ സംഘം ആഗോളസഭയിലെ 6 വാഴ്ത്തപ്പെട്ടവരെ വിശുദ്ധരുടെ പട്ടികയിലേയ്ക്കു ചേര്‍ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വിശുദ്ധപദപ്രഖ്യാപനത്തിനുള്ള തിയതിയും വെളിപ്പെടുത്തി.

കേരളത്തില്‍നിന്നുംമുള്ള വാഴ്ത്തപ്പെട്ടവരായ ചാവറയച്ചനെയും യൂപ്രേസിയാമ്മയെയും കൂടാതെ നവംബര്‍ 23-ന് പാപ്പാ ഫ്രാന്‍സിസ് വിശുദ്ധപദത്തിലേയ്ക്കു ഉയര്‍ത്തുന്ന വാഴ്ത്തപ്പെട്ടവരുടെ പേരുകള്‍ താഴെചേര്‍ക്കുന്നു:

+ഇറ്റലിയിലെ വിന്‍ച്ചേന്‍സായുടെ മെത്രാനും, വിശുദ്ധ ഡൊറോത്തിയുടെ നാമിത്തിലുള്ള ഈശോയുടെ തിരുഹൃദയത്തിന്‍റെ സഹോദരികളുടെ സന്ന്യാസസഭാ സ്ഥാപകനുമായ വാഴ്ത്തപ്പെട്ട ബിഷപ്പ് അന്തോണിയോ ഫരീനാ

+ വിശുദ്ധ എലിബത്തിന്‍റെ ഫ്രാന്‍സിസ്ക്കന്‍ സഹോദരികളുടെ സഭാ സ്ഥാപകനും ഫ്രാന്‍സിസ്ക്കന്‍ വൈദികനുമായ ഇറ്റലിക്കാരന്‍
വാഴ്ത്തപ്പെട്ട ലൂദുവിക്ക് കസോറിയാ

+ ഒബ്ലേറ്റ്സ് മൈനര്‍ സഭാംഗമായ വാഴ്ത്തപ്പെട്ട നിക്കോളസ്‍ ലോംഗോബാര്‍ദി

+ ഫ്രാന്‍സിസ്ക്കന്‍ മൂന്നാം സഭാംഗവും, ഇറ്റലിയിലെ സല്‍ദേച്ചിയോ അതുരശുശ്രൂഷാലയത്തന്‍റെ സ്ഥാപകനുമായ വാഴ്ത്തപ്പെട്ട അമാത്തോ റൊങ്കോണി
എന്നിവരാണ് നവംബര്‍ 23-ന് ചാവറയച്ചനോടും യൂപ്രേസിയാമ്മയോടുമൊപ്പം വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുവാന്‍ പോകുന്ന മറ്റു വാഴ്ത്തപ്പെട്ട പുണ്യാത്മാക്കള്‍..








All the contents on this site are copyrighted ©.