2014-06-12 19:56:55

അനുരഞ്ജന ശ്രമങ്ങള്‍
സമാധാനത്തിലേയ്ക്കുള്ള ശ്രേണികള്‍


12 ജൂണ്‍ 2014, വത്തിക്കാന്‍
നിസംഗതകാണിക്കാതെ ജീവിതപാതിയില്‍ സഹോദരങ്ങളോടു അനുരഞ്ജന ശ്രമങ്ങള്‍
നടത്തുന്നത് ഫലവത്താണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ജൂണ്‍ 12-ാം തിയതി രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തിയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് സുവിശേഷത്തില്‍ ക്രിസ്തു പഠിപ്പിക്കുന്ന സ്നേഹത്തിന്‍റെ മാനദണ്ഡത്തെ ആധാരമാക്കി പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

വിദ്വേഷമുണ്ടായിരിക്കെ, സഹോദരനുമായി അനുദിന ജീവിതത്തില്‍ മാര്‍ഗ്ഗമദ്ധ്യേരമ്യതയ്ക്കായി പരിശ്രമിക്കണമെന്നാണ് സുവിശേഷം പറയുന്നത്, അത് യാഥാര്‍ത്ഥ്യബോധമാണെന്നും, അനുരഞ്ജനത്തിനായുള്ള പരിശ്രമംതന്നെ സമാധാനത്തിലേയ്ക്കുള്ള ആദ്യ പടിയാണെന്നും പാപ്പാ വചനസമീക്ഷയില്‍ ചൂണ്ടിക്കാട്ടി.

അങ്ങനെ സമാധാന ഉടമ്പടി ഉണ്ടാക്കുന്നതു തന്നെ ഫരീസേയരുടെ വ്യാജമായ നീതിയെ അതിലംഘിക്കുന്നതും, ജീവിതപാതയില്‍ സ്വസ്ഥതയും സ്വൗര്യവും പ്രദാനംചെയ്യുന്നതാണെന്നും പാപ്പാ വിശേഷിപ്പിച്ചു.

ജീവിതയാത്രയില്‍ സഹോദരങ്ങളുമായി മാര്‍ഗ്ഗമദ്ധ്യേ രമ്യതപ്പെടുന്നത് അവസാനം നിത്യവിധിയാളന്‍റെ ന്യായപിഠത്തിലെത്തുമ്പോള്‍ സഹായകമാകുമെന്നും സുവിശേഷചിന്തയില്‍ (മത്തായി 5, 20-26) പാപ്പാ സമര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.