2014-06-11 18:17:26

സിസ്റ്റര്‍ സൌമ്യ എഫ്.സി.സി.ക്ക്
നൈറ്റിംഗേള്‍ ദേശീയ പുരസ്ക്കാരം


11 ജൂണ്‍ 2014, നിസാമബാദ്
സിസ്റ്റര്‍ സൌമ്യ എഫ്.സി.സി.ക്ക് ജീവസേവനത്തിനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചു.
രോഗീപരിചരണ മേഖലയില്‍ വിശിഷ്യാ പാവങ്ങളായവരുടെ ഇടയിലെ ശ്രേഷ്ഠസേനവത്തിനുള്ള ഭാരത സര്‍ക്കാറിന്‍റെ ‘നൈറ്റിംങ്ഗേള്‍ ദേശീയ പുരസ്ക്കാര’മാണ് ഫ്രാസിസ്ക്കന്‍ ക്ലാരിസ്റ്റ് സഭാംഗമായ സിസ്റ്റര്‍ സൌമ്യയ്ക്ക് ലഭിച്ചത്.

ഡല്‍ഹിയിലെ രാഷ്ട്രപതിഭവനില്‍ അന്തര്‍ദേശീയ നേഴ്സിങ് ദിനത്തില്‍ നടന്ന പ്രത്യേക ചടങ്ങില്‍ പ്രസിഡന്‍റ് പ്രണാഭ് മുഖര്‍ജിയില്‍നിന്നും സിസ്റ്റര്‍ സൗമ്യ പുരസ്ക്കാരം ഏറ്റുവാങ്ങി. അഞ്ചു ലക്ഷം രൂപയും, സ്വര്‍ണ്ണമെഡലും സാക്ഷിപത്രവും ചേര്‍ന്നതാണ് നൈറ്റിംഗേല്‍ പുരസ്ക്കാരം.

കേരളത്തില്‍ ഇടുക്കി ജില്ലയിലെ വാഴവര സ്വദേശിനിയും മണിക്കൊമ്പേല്‍ കുടുംബാംഗവുമാണ് സിസ്റ്റര്‍ സൌമ്യ. ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് സഭയുടെ വിജയവാട പ്രോവിന്‍സ് അംഗമാണ്. ജീവസംരക്ഷണത്തിലും പരിചരണയിലും നല്കിയിട്ടുള്ള 10 വര്‍ഷക്കാലത്തെ പതറാത്ത നിശ്ശബ്ദസേനവനത്തിനുള്ള അംഗീകരാമായിരുന്നു സിസ്റ്റര്‍ സൗമ്യസ്ക്ക് ലഭിച്ച അംഗീകാരമെന്ന്, വിജയവാട രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും നാല്‍കൊണ്ട തൂപതാദ്ധ്യക്ഷനുമായ ബിഷപ്പ് ജോജി ഗോവിന്ദു പ്രസ്താവിച്ചു. നിസ്സാമാബാദിലെ ജീവദാന്‍ ആതുരാലയമായിരുന്നു സിസ്റ്റര്‍ സൌമ്യയുടെ പ്രേഷിതതട്ടുകമെന്നും ബിഷപ്പ് ഗോവിന്ദു അറിയിച്ചു.

ഭാരതത്തിന്‍റെ ഇതര ഭാഗങ്ങളില്‍നിന്നും മറ്റു 34-പേര്‍കൂടെ സിസ്റ്റര്‍ സൗമ്യയ്ക്കൊപ്പം വിശിഷ്ട സേവനത്തിനുള്ള അംഗീകാരം വാങ്ങുകയുണ്ടായി. രോഗികളെ പരിചരിക്കുന്നതും അവര്‍ക്ക് സമാശ്വാസം പകര്‍ന്നുകൊണ്ട് ദൈവത്തെ മഹത്വംപ്പെടുത്തുക തന്‍റെ ജീവിതദൗത്യമാണെന്നും പുഞ്ചിരിച്ചുകൊണ്ട് സിസ്റ്റര്‍ സൗമ്യ അവാര്‍ഡുദാനച്ചടങ്ങില്‍ നന്ദിപറയവെ പ്രസ്താവിച്ചു. ഇനിയും ഈ സേവനം തുടരുവാന്‍ ദൈവം കരുത്തു നല്കുമെന്ന് പ്രാര്‍ത്ഥിക്കുകയാണെന്നും സിസ്റ്റര്‍ സൗമ്യ കൂട്ടിച്ചേര്‍ത്തു.








All the contents on this site are copyrighted ©.