2014-06-11 19:02:40

മതം സാമൂഹ്യസംവിധാനമല്ല
ആത്മീയ കൂട്ടായ്മയാണ്


11 ജൂണ്‍ 2014, വത്തിക്കാന്‍
മതത്തെ സാമൂഹ്യ സംവിധാനമായി കാണുന്നത് ഭിന്നതകള്‍ക്കു കാരണമെന്ന്,
കര്‍ദ്ദിനാള്‍ കേട്ട് കോഹ് പ്രസ്താവിച്ചു. ജൂണ് 10-ാ തിയതി അമേരിക്കയിലെ ഫെയര്‍ഫീല്‍ഡ് യൂണിവേഴ്സിറ്റിയില്‍ ആരംഭിച്ച സഭൈക്യ അന്തര്‍ദേശീയ സമ്മേളനത്തിന് അയച്ച സന്ദേശത്തിലാണ് സഭൈക്യകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ കോഹ് ഇങ്ങനെ പ്രസ്താവിച്ചത്.

സഭൈക്യസംവാദങ്ങള്‍ പലപ്പോഴും നടക്കുന്നത് ഉപരിപ്ലവമായ സാമൂഹ്യ സംവിധാനങ്ങളെക്കുറിച്ചാണെന്നും, പ്രത്യക്ഷത്തില്‍ അത് സൗഹൃദവും സാഹോദര്യവും സൃഷ്ടിക്കുന്നുണ്ടെങ്കിലും, ആന്തരിക തലത്തില്‍ മുറിവുകള്‍ ഉണക്കുന്നില്ലെന്ന് കര്‍ദ്ദിനാള്‍ കോഹ് ചൂണ്ടിക്കാട്ടി.

മൂല്യങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് യഥാര്‍ത്ഥമായ വെല്ലുവിളികളെയും മുറിവുകളെയും പരിശോധിച്ചെങ്കില്‍ മാത്രമേ, ആഴമായ ബന്ധങ്ങള്‍ സംവാദത്തിലൂടെ ക്രൈസ്തവസമൂഹങ്ങള്‍ തമ്മില്‍ വളര്‍ത്തിയെടുക്കാവാന്‍ സാധിക്കുകയുള്ളൂ എന്ന് കര്‍ദ്ദിനാള്‍ കോഹ് ഉദ്ബോധിപ്പിച്ചു.

സഭകള്‍ വാക്കിലും പ്രവൃത്തിയിലും കാണിക്കുന്ന ചെറിയ സൗഹൃദം സ്നേഹത്തില്‍ വ്യാപ്തമാകാത്തതാണ് വളരാത്ത സഭൈക്യ അവസ്ഥയ്ക്കു പിന്നിലെന്നും കര്‍ദ്ദിനാള്‍ കോഹ് തന്‍റെ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

പാപ്പാ ഫ്രാന്‍സിസിന്‍റെ വിശുദ്ധനാടു തീര്‍ത്ഥാടന സംഘത്തിലെ സജീവസന്നിദ്ധ്യമായിരുന്നു കര്‍ദ്ദിനാള്‍ കോഹ്. പോള്‍ ആറാമന്‍ പാപ്പാ തുടങ്ങിവച്ച സഭൈക്യ സംരംഭത്തിന്‍റെ നാന്നിയായിരുന്ന കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എക്യുമേനിക്കല്‍ പാത്രിയാര്‍ക്കിസുമായുള്ള കൂടിക്കാഴ്ച. അതിന്‍റെ തനിയാവര്‍ത്തനമാണ് 50 വര്‍ഷങ്ങള്‍ക്കുശേഷം പാപ്പാ ഫ്രാന്‍സിസും ബര്‍ത്തലോമ്യോ പ്രഥമനുമായി നടന്ന സമാഗമം. അന്ന് ജരൂസലേമില്‍ സംഭവിച്ചത് സത്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സംവാദമാകയാല്‍ സഭൈക്യസംരഭം കാലത്തികവില്‍ ക്രിസ്തു സ്നേഹത്തില്‍ വളരുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ കോഹ് പ്രസ്താവിച്ചു.








All the contents on this site are copyrighted ©.