2014-06-11 18:35:07

ദൈവത്തിന് ഇടംകണ്ട
വത്തിക്കാനിലെ
സമാധാന പ്രാര്‍ത്ഥന


11 ജൂണ്‍ 2014, വത്തിക്കാന്‍
വത്തിക്കാനിലെ സമാധാന പ്രാര്‍ത്ഥന സാമൂഹ്യ-രാഷ്ട്രീയ മേഖലയില്‍ ദൈവത്തിനുള്ള ഇടം വെളിപ്പെടുത്തുന്നതായിരുന്നുവെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി.

മതങ്ങളെ രാഷ്ട്രീയ മിമാംസകള്‍ നയിക്കുന്ന ഇക്കാലഘട്ടത്തില്‍, അവ മനുഷ്യരെ ദൈവത്തിലേയ്ക്കും, സമാധാനത്തിലേയ്ക്കും ഐക്യത്തിലേയ്ക്കും നയിക്കുവാനുള്ള ഉപകരണങ്ങളാണെന്നും, മറിച്ച് വിഭജനത്തിനും അധിക്രമങ്ങള്‍ക്കമുള്ള ഉപാധികളെല്ലെന്നും വെളിപ്പെടുത്തുന്നതായിരുന്നു പാപ്പാ ഫ്രാന്‍സിസിന്‍റെ സമാധാനത്തിനുള്ള ഉദ്യമമെന്ന് ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഇസ്രായേലി-പലസ്തീന്‍ രാഷ്ട്രത്തലവന്മാര്‍ വത്തിക്കാനില്‍ വന്ന് പാപ്പാ ഫ്രാന്‍സിസിനോടൊപ്പം പ്രാര്‍ത്ഥിച്ച സംഭവത്തെക്കുറിച്ച് നല്കിയ പ്രസ്താവനയിലാണ് ഫാദര്‍ ലൊമ്പാര്‍ഡി ഇങ്ങനെ പ്രസ്താവിച്ചത്.

മതങ്ങള്‍ വൈരികളെ വളര്‍ത്താനുള്ളതല്ല, മറിച്ച് ദൈവത്തിന്‍റെ സൃഷ്ടിയായ മനുഷ്യന്‍ അവന്‍റെ സഹോദരനെ സ്നേഹിച്ചും, പരസ്പരം ആദരിച്ചും ജീവിക്കാനുള്ള സംവിധാനമാണ് മതമെന്ന് ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവിച്ചു. ലോകത്തിലെ മൂന്നു പ്രധാന മതങ്ങളുടെയും - ഹെബ്രായ, ക്രൈസ്തവ, ഇസ്ലാം മതനേതാക്കളെ സംഘടിപ്പിച്ചുകൊണ്ട് പെന്തക്കൂസ്താ ദിനത്തില്‍ ജൂണ്‍ 8-ാം തിയതി സായാഹ്നത്തില്‍ വത്തിക്കാന്‍ തോട്ടത്തിന്‍റെ ശാന്തമായ അന്തരീക്ഷത്തില്‍ നടത്തപ്പെട്ട പ്രാര്‍ത്ഥനായോഗം നേതൃസ്ഥാനത്തുള്ളവരെ ബോധവത്ക്കിരിക്കുന്നതായിരുന്നുവെന്ന്, വത്തിക്കാനിലെ സമാധാന പ്രാര്‍ത്ഥനാ പരിപാടിയില്‍ പങ്കെടുത്തെന്ന് ഫാദര്‍ ലൊമ്പാര്‍ഡി .








All the contents on this site are copyrighted ©.