2014-06-11 18:10:16

അടുത്ത ഇടയസന്ദര്‍ശനം
കസാനോ അല്‍ജോനിയോയിലേയ്ക്ക്


11 ജൂണ്‍ 2014, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസിന്‍റെ ജൂണ്‍ മാസത്തെ ഇടയസന്ദര്‍ശനം കസാനോ അല്‍ ജോനിയോ രൂപതയിലേയ്ക്കെന്ന് വത്തിക്കാന്‍റെ പ്രസ്താവന അറിച്ചു.

ജൂണ്‍ 21-ാം തിയതി ശനിയാഴ്ചയാണ് പാപ്പാ ഫ്രാന്‍സിസ് തെക്കെ ഇറ്റലിയിലെ കസാനോ അല്‍ ജൂനിയോ രൂപതയിലേയ്ക്ക് ഇടയസന്ദര്‍ശനം നടത്തുന്നതെന്ന് വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

പ്രാദേശിക സമയം 7.30-ന് ഹെലിക്കോപ്റ്ററില്‍ വത്തിക്കാനില്‍നിന്നും പുറപ്പെടുന്ന
പാപ്പായുടെ എകദിന പരിപാടിയില്‍ ജെയില്‍ സന്ദര്‍ശനം, വൃദ്ധമന്ദിര സന്ദര്‍ശനം, രൂപതാ വൈദികരുമായുള്ള കൂടിക്കാഴ്ച, അഗതിമന്ദിരത്തിലെ ഉച്ചഭക്ഷണം, വൈകുന്നേരം 4 മണിക്ക് അവിടെ, സൈബാരിസ് താഴ്വാരത്ത് ജനങ്ങള‍ക്കൊപ്പമുള്ള സമൂഹബലിയര്‍പ്പണം എന്നിവ ശ്രദ്ധേയ ഇനങ്ങളാണ്.

വൈകുന്നേരം 7.30-ന് പാപ്പാ വത്തിക്കാനില്‍ തിരിച്ചെത്തും.

ജൂണ്‍ 12-ാം തിയതി വ്യാഴാഴ്ച വിശുദ്ധരുടെ കേരളത്തിന്‍റെ പുണ്യാത്മാക്കളായ ചാവറയച്ചന്‍റെയും യൂപ്രേസ്യാമ്മയുടെ നാമകരണ നടപടികള്‍ക്കായുള്ള, തിയതി നിശ്ചയിക്കുന്നതിന് വത്തിക്കാനില്‍ ചേരുന്ന കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ യോഗം (Consistory).

ജൂണ്‍ 19-ാം തിയതി റോമിലെ ലാറ്റര്‍ ബസിലിക്കയില്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷിക്കുന്ന ക്രിസ്തുവിന്‍റെ തിരുശരീര രക്തങ്ങളുടെ തിരുനാള്‍ ദിവ്യബലിയും, ദിവ്യകാരുണ്യാരാധന, പ്രദക്ഷിണം എന്നിവ.

ജൂണ്‍ 29-ാം തിയതി വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയും, നവാഭിഷിക്തരായ മെത്രാന്മാര്‍ക്കുള്ള പാലീയം സ്ഥാനിക ഉത്തിരിയ ദാനകര്‍മ്മം എന്നിവയും ജൂണ്‍ മാസത്തിലെ പാപ്പായുടെ പ്രത്യേക പരിപാടികളില്‍ ഉള്‍പ്പെടുന്നു.









All the contents on this site are copyrighted ©.