2014-06-06 17:30:35

സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കാം, പ്രവർത്തിക്കാം: പേപ്പൽ ട്വീറ്റ്


06 ജൂൺ 2014, വത്തിക്കാൻ
സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കാൻ പാപ്പായുടെ അഭ്യർത്ഥന. വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് പാപ്പ ഈ അഭ്യർത്ഥന നടത്തിയത്. “സമാധാനം ദൈവിക ദാനമാണ്, പക്ഷേ അതു സ്വായത്തമാക്കാൻ നമ്മൾ യത്നിക്കണം. പ്രാർത്ഥനയും പ്രവർത്തികളും മുഖാന്തരം സമാധാനമുള്ള ജനതയായിരിക്കാൻ നമുക്കു പരിശ്രമിക്കാം” എന്നാണ് പാപ്പായുടെ ട്വീറ്റ്. @pontifex എന്ന ഔദ്യോഗിക ഹാൻഡിലില്‍ ലാറ്റിനും അറബിയുമടക്കം ഒൻപത് ഭാഷകളിലാണ് ഫ്രാൻസിസ് പാപ്പായുടെ ഈ സന്ദേശം പങ്കുവയ്ച്ചിരിക്കുന്നത്.
Peace is a gift of God, but requires our efforts. Let us be people of peace in prayer and deed. #weprayforpeace









All the contents on this site are copyrighted ©.