2014-06-04 19:17:26

വിശുദ്ധനായ പത്താം പിയൂസ്
പാപ്പായുടെ ശതാബ്ദി


4 ജൂണ്‍ 2014, വത്തിക്കാന്‍
ജൂണ്‍ 12-ാം തിയതി വ്യാഴാഴ്ച വത്തിക്കാന്‍റെ ചരിത്ര-ശാസ്ത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പഠനശിബരത്തോടെയായിരിക്കും കാലോചിതമായ വെല്ലുവിളികളെ നേരിടാന്‍ സഭയെ സജ്ജമാക്കിയ വിശുദ്ധനായ പത്താം പിയൂസ് പാപ്പായുടെ ചരമശതാബ്ദി വത്തിക്കാന്‍ ആചരിക്കുന്നത്.

വത്തിക്കാന്‍റെ രാജവീഥി, വിയാ കൊണ്‍ച്ചീലിയാസിയോനെയില്‍ പത്താം പിയൂസ് പാപ്പായുടെ നാമത്തിലുള്ള ഹാളില്‍ ജൂണ് 12-ന് ചേരുന്ന സമ്മേളനത്തിലാണ് പുണ്യവാനായ പാപ്പായുടെ ചരിത്രകാല സ്മരണകള്‍ അനുസ്മരിക്കപ്പെടുന്നതെന്ന് പൊന്തിഫിക്കല്‍ ചരിത്ര-ശാസ്ത്ര അക്കാഡമിയുടെ പ്രസിഡന്‍റ് ഫാദര്‍ ബെര്‍ണാര്‍ഡ് അര്‍സൂരാ പ്രസ്താവനയിലൂടെ അറിയിച്ചു.

വടക്കെ ഇറ്റലിയിലെ തീക്ഷ്ണമതിയായ വൈദികന്‍, ജോസഫ് സാര്‍ത്തോയാണ്, സാര്‍ത്തോയിലെ മെത്രാനും പിന്നീട് വെനീസിലെ പാത്രിയാര്‍ക്കിസും കര്‍ദ്ദിനാളുമായിത്തീര്‍ന്നത്.
‘എല്ലാം ക്രിസ്തുവില്‍ നവീകരിക്കാന്‍’ to restore everything in Christ എന്ന ആപ്തവാക്യവുമായിട്ട് അദ്ദേഹം 1903-ല്‍ ആഗോളസഭയുടെ സാരഥ്യം ഏറ്റെടുത്ത് വിശുദ്ധനായ പത്താം പിയൂസ് പാപ്പായായി തീര്‍ന്നത്.

ജീവിതവിശുദ്ധി, ഉപവി, എളിമ, ലാളിത്യം എന്നിവകൊണ്ട് ശ്രദ്ധേയമായ വ്യക്തിത്വം, ചുരുങ്ങിയ കാലയളവില്‍ ആഗോള ശ്രദ്ധയാകര്‍ഷിക്കുകയും, സഭയെ വിശുദ്ധിയുടെ പാതയില്‍ നയിക്കുവാനുള്ള മാര്‍ഗ്ഗരേഖ ഒരുക്കുകയും ചെയ്തു.

ആഗോളതലത്തിലുള്ള വൈദികരുടെ രൂപീകരണം, ജനങ്ങളുടെ പ്രത്യേകിച്ച് യുവജനങ്ങളുടെ വിശ്വാസരൂപീകരണം, ദിവ്യകാരുണ്യഭക്തി എന്നിവയുടെ മേഖലകളില്‍ നവീകരണവും സഭയില്‍ കാര്യക്ഷമതയും ആര്‍ജ്ജിച്ച വിശുദ്ധനായ പാപ്പായാണ് പത്താം പിയൂസ്.









All the contents on this site are copyrighted ©.