2014-05-29 19:27:19

മെയ്മാസ സമാപനം ഗ്രോട്ടോയില്‍
പാപ്പായുടെ ജപമാലാര്‍പ്പണം


29 മെയ് 2014, വത്തിക്കാന്‍
മെയ്മാസ സമാപനദിനത്തില്‍ വത്തിക്കാനിലെ മരിയന്‍ ഗ്രോട്ടോയില്‍ പാപ്പാ ഫ്രാന്‍സിസ് ജപമലയര്‍പ്പിക്കും.

മെയ് 31-ാം തിയതി ശനിയാഴ്ച മറിയത്തിന്‍റെ സന്ദര്‍ശനത്തിരുനാളിലും,
മെയ്മാസ സമാപനദിനത്തിലും പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനിലെ
ലൂര്‍ദ്നാഥയുടെ ഗ്രോട്ടോയില്‍ സഹപ്രവര്‍ത്തകരോടും വിശ്വാസികളോടുമൊപ്പം ജപമാല ചൊല്ലുമെന്ന് പ്രസ്താവന വെളിപ്പെടുത്തി.

പ്രാദേശിക സമയം രാത്രി 8.30-ന് ദീപപ്രദക്ഷിണമായി ജപമാലചൊല്ലിക്കൊണ്ട് ഗ്രോട്ടോയിലെത്തുന്ന വിശ്വാസസമൂഹത്തിലേയ്ക്ക് 9 മണിയോടെ പാപ്പാ ഫ്രാന്‍സിസ് എത്തിച്ചേരുമെന്നും, പ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ ഹ്രസ്വസന്ദേശം നല്കുന്ന പാപ്പായുടെ ആശീര്‍വ്വാദത്തോടെ, പരമ്പരാഗതമായുള്ള വത്തിക്കാന്‍ തോട്ടത്തിലെ മരിയന്‍ ആചരണത്തിന് സമാപനം കുറിക്കുമെന്നും, പ്രസ്താവന വ്യക്തമാക്കി.

1854-ല്‍ സഭ വിശ്വാസസത്യമായി പ്രബോധിപ്പിച്ച മറിയത്തിന്‍റെ അമലോത്ഭവം സ്ഥിരീകരിക്കുമാറ് ഫ്രാന്‍സിലെ ലൂര്‍ദ്ദില്‍ 1858-ാമാണ്ടില്‍ കന്യാമറിയം നിരവധി തവണ ബര്‍ണ്ണഡീറ്റ് സുബീരോ എന്ന ഇടയബാലികയ്ക്ക് പ്രത്യക്ഷപ്പെടുകയുണ്ടായി.

അമല്‍ലോത്ഭവ സത്യം സഭയില്‍ പ്രബോധിപ്പിച് 9-ാം പിയൂസ് പാപ്പായ്ക്ക് ലൂര്‍ദ്ദിന്‍ കന്യകാനാഥ പ്രത്യക്ഷപ്പെട്ടതിന്‍റെ സ്മരണാര്‍ത്ഥം ലൂര്‍ദ്ദ്-ടാര്‍ബ്സ് രൂപത 1874-ല്‍ പണികഴിപ്പിച്ചു നല്കിയതാണ് വത്തിക്കാന്‍ തോട്ടത്തിലെ ഗ്രോട്ടോ എന്നാണ് ചരിത്രം.
ഫ്രാന്‍സിലെ ലൂര്‍ദ്ദില്‍ കന്യകാനാഥ പ്രത്യക്ഷപ്പെട്ട മലയും അമലോത്ഭവ നാഥയുടെ ആകാരവും വിശുദ്ധ ബര്‍ണഡീറ്റ് സുബീരോ വിവരിച്ച പ്രകാരത്തിലുമാണ് രൂപകല്പനചെയ്തിരിക്കുന്നത്.








All the contents on this site are copyrighted ©.