2014-05-29 19:15:47

മദ്ധ്യപൂര്‍വ്വദേശത്തെ
ഉപവിപ്രവര്‍ത്തനങ്ങളുടെ അവലോകനം


29 മെയ് 2014, ബെയ്റൂട്ട്
വത്തിക്കാന്‍റെ ഉപവിപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുമെന്ന്, കര്‍ദ്ദിനാള്‍ റൊബെര്‍ട്ട് സറാ പ്രസ്താവിച്ചു.
സിറിയന്‍ കലാപഭൂമിയില്‍ ‘കാരിത്താസ്’ Caritas International പോലുള്ള കത്തോലിക്കാ ഏജെന്‍സികള്‍ ചെയ്തുകൊണ്ടിരിക്കുന്ന വിവിധ ഉപവിപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിക്കൊണ്ട് അവ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തുവാനും ഏകോപിപ്പിക്കുവാനും മെയ് 30-ാം തിയതി ലെബനോന്‍റെ തലസ്ഥാനമായ ബെയ്റൂട്ടില്‍ സംഗമിക്കുമെന്ന് ഉപവി പ്രവര്‍ത്തന കാര്യാലയം cor unum- മിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാല്‍ റൊബെര്‍ട്ട് സറാ പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.

25 വ്യത്യസ്ത കത്തോലിക്കാ ഏജെന്‍സികളാണ് സിറിയന്‍ പ്രവിശ്യയിലും മദ്ധ്യപൂര്‍വ്വദേശത്തിന്‍റെ ഇതര ഭാഗങ്ങളിലുമായി പ്രവര്‍ത്തിക്കുന്നത്. സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ക്ക് ഉടനടി പ്രതിനിധി കാണുവാനും, മുന്‍തൂക്കം നല്കേണ്ട കാര്യങ്ങള്‍ തിരിച്ചറിയുവാനും, മാത്രമല്ല പ്രവര്‍ത്തനങ്ങളുടെ കണക്കെടുത്ത് വിലയിരുത്തുവാനുമാണ് ഈ വാര്‍ഷിക സമ്മേളനമെന്നും കര്‍ദ്ദിനാള്‍ സറാ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

സിറിയയിലുള്ള വത്തിക്കാന്‍റെ സ്ഥാനപതി ആര്‍ച്ചുബിഷ് മാരിയോ സെനാരി, ‘കാര്‍ത്താസ്’ സിറിയയുടെ പ്രസിഡന്‍റ് ബിഷപ്പ് അന്തോണിയോ ഔദോ എന്നിവര്‍ സംഘടനാ പ്രതിനിധികള്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുക്കും.

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളിലന്‍റെ സന്ദേശം, ബെയ്റൂട്ടിലെ കാര്‍ത്താസ് വിവരശേഖരണ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട് എന്നിവയും സമ്മേളനത്തിന്‍റെ ഭാഗമായിരിക്കുമെന്ന് കര്‍ദ്ദിനാള്‍ സറാ പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.