2014-05-29 19:33:07

ക്രിസ്തുവിനോടു കൂട്ടുചേരാമെന്ന്
പാപ്പായുടെ ട്വിറ്റര്‍ സന്ദേശം


29 മെയ് 2014, വത്തിക്കാന്‍
ജീവിതനന്മ കൈവരിക്കാന്‍ ക്രിസ്തുവിനോടു കൂട്ടുചേരാമെന്ന് പാപ്പാ ഫ്രാന്‍സിസ്
ട്വിറ്റര്‍ സന്ദേശത്തില്‍ പങ്കുവച്ചു.

അടുത്ത് അനുഗമിച്ച്, അവിടത്തോടുകൂടെയും അവിടുത്തേയ്ക്കുവേണ്ടിയും ജീവിക്കുവാന്‍, ക്രിസ്തുവിനോടു കൂട്ടുചേരണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. മെയ് 29-ാം തിയതി വ്യാഴാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ അഭ്യര്‍ത്ഥിച്ചത്.

അനുദിനജീവിതത്തിന് ഉതകുന്ന പ്രായോഗികമായ ആത്മീയസൂക്‍തങ്ങള്‍ ട്വിറ്റ് ചെയ്യുന്ന ലോകത്തിലെ മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്. @pontifex എന്നതാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ ഹാന്‍ഡില്‍.
May we enter into true friendship with Jesus, so that following him closely, we may live with and for him.










All the contents on this site are copyrighted ©.