2014-05-28 19:09:42

പാപ്പായെ കാണാന്‍
പാവങ്ങളായ കുട്ടികള്‍


28 മെയ് 2014, വത്തിക്കാന്‍
മെയ് 31-ാം തിയതി ശനിയാഴ്ച രാവിലെ റോമാനഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും, നേപ്പിള്‍സില്‍നിന്നുമായി 9-ഉം 10-ഉം വയസ്സ് പ്രായമുള്ള 500 പാവപ്പെട്ട കുട്ടികള്‍ പ്രത്യേക ട്രെയിനില്‍ വത്തിക്കാന്‍ തോട്ടത്തിലുള്ള റെയില്‍വെ സ്റ്റേഷനില്‍ പാപ്പായെ കാണാനെത്തുമെന്ന്, പ്രസ്താവന വെളിപ്പെടുത്തി.

ഇറ്റലിയുടെ വിദ്യാഭ്യാസ വകുപ്പിന്‍റെയും വത്തിക്കാന്‍റെ സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെയും സഹകരണത്തോടെയാണ് റോമാ, നേപ്പിള്‍ പ്രവിശ്യകളിലെ സ്ക്കൂളുകളില്‍നിന്നും പാവങ്ങളായ കുട്ടികള്‍ക്ക് പാപ്പാ ഫ്രാന്‍സിസിനെ കാണുന്നതിനും സംവിദക്കുന്നതിനും അവസരം ഒരുക്കിയിരിക്കുന്നത്.

രാവിലെ 10 മണിയോടെ വത്തിക്കാന്‍ തോട്ടത്തിലെ റെയില്‍വെ സ്റ്റേഷനില്‍
എത്തുന്ന കുട്ടികള്‍ തോട്ടവും, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയും
ആദ്യം സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 12.30-ന്‍ പോള്‍ ആറാമന്‍ ഹാളില്‍വച്ചായിരിക്കും
പാപ്പാ ഫ്രാന്‍സിസുമായുള്ള കുട്ടികളുടെയും അവരുടെ അദ്ധ്യാപകരുടെയും കൂടിക്കാഴ്ച.








All the contents on this site are copyrighted ©.