ജൂൺ - ആഗസ്റ്റ് മാസങ്ങളിൽ ഫ്രാൻസിസ് പാപ്പായുടെ മുഖ്യ പരിപാടികൾ
27 മെയ് 2014, വത്തിക്കാൻ
ജൂൺ മാസം മുതൽ ആഗസ്റ്റ് മാസം വരെ ഫ്രാൻസിസ് പാപ്പാ മുഖ്യ
കാർമ്മികത്വം വഹിക്കുന്ന തിരുക്കർമ്മങ്ങളെക്കുറിച്ചുള്ള അറിയിപ്പ് വത്തിക്കാൻ പ്രസിദ്ധീകരിച്ചു.
ജൂൺ 2014
ജൂൺ 8 ഞായറാഴ്ച, പെന്തക്കൂസ്താ തിരുന്നാൾ: രാവിലെ 10
മണിക്ക് വത്തിക്കാനിലെ വി.പത്രോസിന്‍റെ ബസിലിക്കയിൽ പ.കുർബ്ബാന അർപ്പണം.
ജൂൺ
12 വ്യാഴാഴ്ച: രാവിലെ 10 മണിക്ക് നവ വിശുദ്ധരുടെ വിശുദ്ധ പദപ്രഖ്യാപന തിയതി നിശ്ചയിക്കുന്നതിന്
കർദിനാൾമാരുടെ പൊതുയോഗം (കൺസിസ്റ്ററി)
ജൂൺ 19 വ്യാഴാഴ്ച, പരിശുദ്ധ കുർബ്ബാനയുടെ
തിരുന്നാൾ: വൈകീട്ട് 7 മണിക്ക് സെന്‍റ്. ജോൺ ലാറ്ററൻ ഭദ്രാസന ദേവാലയത്തിൽ തിരുന്നാൾ ബലിയർപ്പണം,
സാന്താ മരിയ മജ്ജോരെ ബസിലിക്കയിലേക്ക് ദിവ്യകാരുണ്യ പ്രദിക്ഷണം,പരിശുദ്ധ കുർബ്ബാനയുടെ
ആശീർവാദം.
ജൂൺ 21 ശനിയാഴ്ച: കലാബ്രിയായിലെ കസാനോ രൂപതയിൽ അജപാലന സന്ദർശനം
ജൂൺ
29 ഞായറാഴ്ച, വി.പത്രോസ് വി.പൗലോസ് അപ്പസ്തോലൻമാരുടെ തിരുന്നാൾ: രാവിലെ 9.30ന് വി.പത്രോസിന്‍റെ
ബസിലിക്കയിൽ തിരുന്നാൾ ബലിയർപ്പണം, നവ മെത്രാപ്പോലീത്താമാരെ പാലിയം ഉത്തരീയം അണിയിക്കുന്ന
ചടങ്ങ്.
ജൂലൈ 2014
ജൂലൈ 5 ശനിയാഴ്ച: മധ്യഇറ്റലിയിലെ കാംപോ ബാസോ,
ഇസേർനിയ രൂപതകളിൽ ഇടയ സന്ദർശനം
ഓഗസ്റ്റ് 2014
ഓഗസ്റ്റ് 13 മുതൽ
18 വരെ: ആറാമത് ഏഷ്യൻ യുവജന സംഗമത്തോടനുബന്ധിച്ച് ദക്ഷിണ കൊറിയയിലേക്ക് അപ്പസ്തോലിക
പര്യടനം