2014-05-26 16:59:19

പാപ്പായിൽ കാണുന്നത് വിശ്വാസത്തിന്‍റെ കരുത്ത്: ഫാ.ലൊംബാർദി


26 മെയ് 2014, ജറുസലേം
ഫ്രാൻസിസ് പാപ്പാ പ്രകടമാക്കുന്നത് വിശ്വാസത്തിന്‍റെ അസാമാന്യ കരുത്തെന്ന് വത്തിക്കാൻ വക്താവ് ഫാ.ഫെദറിക്കോ ലൊംബാർദി. വിശുദ്ധനാട്ടിൽ അപ്പസ്തോലിക പര്യടനം നടത്തുന്ന ഫ്രാൻസിസ് മാർപാപ്പയെ അനുധാവനം ചെയ്യുന്ന ഫാ.ലൊംബാർദി, തിരക്കേറിയ പേപ്പൽ സന്ദർശന ദിനങ്ങളെക്കുറിച്ച് വത്തിക്കാൻ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇപ്രകാരം പ്രസ്താവിച്ചത്. വിശ്വാസത്തിന്‍റെ ഒരു കർമ്മമാണ് ഈ യാത്ര. യാത്രകളും, സമ്മേളനങ്ങളും, കൂടിക്കാഴ്ച്ചകളും, പ്രാർത്ഥനാ യോഗങ്ങളും പാപ്പായെ ക്ഷീണിപ്പിക്കുന്നില്ല എന്നു പറയാനാകില്ല. പക്ഷേ കണ്ടുമുട്ടുന്നവരുടെ ആനന്ദവും പ്രത്യാശയും തളർച്ച അനുഭവപ്പെടാതിരിക്കാൻ സഹായിക്കുന്നുണ്ട്. ആഴമാർന്ന വിശ്വാസവും ദൈവ കൃപയുമാണ് തിരക്കേറിയ ഈ യാത്രയിൽ പാപ്പായ്ക്ക് കരുത്തു പകരുന്നതെന്ന് ഫാ.ലൊംബാർദി അഭിപ്രായപ്പെട്ടു.







All the contents on this site are copyrighted ©.