2014-05-22 19:48:26

യാത്രയ്ക്കൊരുങ്ങുന്ന പാപ്പാ
ആരോഗ്യവാനെന്ന് ഫാദര്‍ ലൊമ്പാര്‍ഡി


22 മെയ് 2014, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസിന്‍റെ വിശുദ്ധനാടു സന്ദര്‍ശനം ‘അനിതരസാധാരണമായ
ചരിത്രസംഭവ’മെന്ന് (extraordinarily historic) വത്തിക്കാന്‍റെ പ്രസ്താവന വിശദീകരിച്ചു.

മെയ് 22-ാം തിയതി വ്യാഴാഴ്ച രാവിലെ അപ്പസ്തോലിക യാത്രയെക്കുറിച്ച് റോമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ലൊമ്പാര്‍ഡി ഇങ്ങനെ വിശേഷിപ്പിച്ചത്.

യോര്‍ദ്ദാന്‍, വെസ്റ്റ് ബ്ങ്ക്, ജരൂസലേം എന്നിവിടങ്ങളില്‍ മുന്‍പൊരിക്കലും കാണാത്തതുപോലുള്ള ഒരുക്കങ്ങളാണ് പാപ്പായെ സ്വീകരിക്കുവാന്‍ നടക്കുന്നതെന്നും, അവിടങ്ങളിലെ മൂന്നു വ്യത്യസ്ഥ ക്രൈസ്തവ കൂട്ടായ്മകള്‍ - ഗ്രീക്ക്-ഓര്‍ത്തഡോക്സ്, അര്‍മേനിയന്‍, റോമന്‍-കാത്തലിക്ക് എന്നിവര്‍ ചേര്‍ന്നുള്ള സംയുക്ത പ്രാര്‍ത്ഥനകളും, മൂന്നു തവണയായിട്ടെങ്കിലും കിഴക്കിന്‍റെ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമനുമായുള്ള വിവിധ സ്ഥലങ്ങളിലെ കൂടിക്കാഴ്ചകളും പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക യാത്രയെ അനന്യവും അത്യപൂര്‍വ്വവുമാക്കുന്നുണ്ടെന്ന് വത്തിക്കന്‍ മാധ്യമങ്ങളുടെ മേധാവി, ഫാദര്‍ ലൊമ്പാര്‍ഡി വിശദീകരിച്ചു.

യാത്രയ്ക്ക് ഒരുങ്ങുന്ന പാപ്പാ സമ്പൂര്‍ണ്ണ ആരോഗ്യവാനാണെന്നും,
മെയ് 18-ാം തിയതി റോമിലെ Divino Amore മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്കുള്ള ഇടയസന്ദര്‍ശനം മാറ്റിവച്ചത് ആരോഗ്യപരമായ കാരണങ്ങളാലല്ല, പ്രായോഗിക കാരണങ്ങളാല്‍ മാത്രമാണെന്നും ഫാദര്‍ ലൊമ്പാര്‍ഡി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.








All the contents on this site are copyrighted ©.