2014-05-22 20:17:51

കളിയുടെ മറയില്‍ മനുഷ്യാന്തസ്സ്
ലംഘിക്കപ്പെടരുതെന്ന് വത്തിക്കാന്‍


22 മെയ് 2014, ബ്രസീല്‍
കളികള്‍ ഏതായാലും, ജീവനെയും മനുഷ്യാന്തസ്സിനെയും മാനിക്കുന്നതാകണമെന്ന്, മനുഷ്യക്കടത്തിനെതിരായ ബ്രസീലിലെ പ്രസ്ഥാനം, Talitha Kumi-യുടെ വക്താവ് കാര്‍മ്മന്‍ സാമൂത്ത് പ്രസ്താവിച്ചു.

2014 ജൂണ്‍ (12) –ജൂലൈ (13) മാസങ്ങളില്‍ ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ അരങ്ങേറുന്ന ലോക ഫുഡ്ബോള്‍ മേളയുടെ മറയില്‍ നടക്കുന്ന മനുഷ്യക്കടത്തിനെതിരെ പ്രതികരിച്ചുകൊണ്ടാണ് ‘തലിതാ കുമി’യുടെ വക്താവ് കാര്‍മ്മന്‍ സാമൂത്ത് ഇങ്ങനെ പ്രസ്താവിച്ചത്.

സന്ന്യസ്തരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പിന്‍തുണയോടെ രാജ്യാന്തരതലത്തില്‍ മനുഷ്യക്കടത്തിനെതിരായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് Talitha Kumi.

രാജ്യാന്തര മാമാങ്കമായ ഫുഡ്ബോളിന്‍റെ പിന്‍മറയില്‍ നടക്കാന്‍ സാദ്ധ്യതയുള്ള മനുഷ്യക്കടത്തിനെതിരെ വത്തിക്കാനും ശക്തമായി പ്രതികരിക്കണമെന്ന്, പ്രസ്ഥാനത്തിന് പിന്‍തുണ പ്രഖ്യാപിച്ചുകൊണ്ട്, സന്ന്യസ്തരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, ലാറ്റിനമേക്കന്‍ സ്വദേശിയായ കര്‍ദ്ദിനാള്‍ ജോ ബ്രാസ് ആവിസും റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ താക്കൂതുനല്കി.









All the contents on this site are copyrighted ©.