2014-05-20 17:41:08

വത്തിക്കാൻ ബാങ്കിന്‍റെ സുരക്ഷാ സംവിധാനം ശക്തിപ്പെടുന്നു


20 മെയ് 2014,വത്തിക്കാൻ
വത്തിക്കാൻ ബാങ്കിലെ കർക്കശമായ പരിശോധന സംശയകരമായ ഇടപാടുകൾ പുറത്തുകൊണ്ടുവരുന്നു. ഐ.ഒ.ആർ (Institute for Works of Religion, IOR) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന വത്തിക്കാൻ ബാങ്ക് പ്രസിദ്ധീകരിച്ച വാർഷികാവലോകന റിപ്പോർട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംശയാസ്പദമായ 202 ഇടപാടുകളിൽ 5 എണ്ണം ഉന്നത തല അന്വേഷണത്തിന് സമർപ്പിച്ചിരിക്കുകയാണെന്ന് വത്തിക്കാൻ ബാങ്കിന്‍റെ സാമ്പത്തിക സുരക്ഷാക്രമ മേധാവി (Financial Information Authority) റെനേ ബ്രൂഹാർട്ട് മെയ് 19ന് വത്തിക്കാനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അതേസമയം, കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇക്കൊല്ലം കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തിയത് ക്രമക്കേട് വർദ്ധിച്ചെന്നല്ല, പരിശോധന കൂടുതൽ കർക്കശവും കാര്യക്ഷമവുമായി നടക്കുന്നു എന്നാണ് വെളിപ്പെടുത്തുന്നതെന്ന് വത്തിക്കാൻ വക്താവ് ഫാ.ഫെദറിക്കോ ലൊംബാർദി വിശദീകരിച്ചു.







All the contents on this site are copyrighted ©.