2014-05-18 17:56:11

‘പത്രോസ് വീണ്ടും പലസ്തീനയില്‍’
യാത്രയുടെ വിശദാംശങ്ങള്‍


24 മെയ് 2014 ശനിയാഴ്ച ജോര്‍ദ്ദാനില്‍
ഇറ്റലിയിലെ സമയം രാവിലെ
8.15 റോമിലെ ഫുമിച്ചീനോ അന്തര്‍ദേശീയ
വിമാനത്താവളത്തില്‍നിന്നും യോര്‍ദ്ദാന്‍റെ തലസ്ഥാനമായ അമാനിലേയ്ക്ക് പാപ്പാ പുറപ്പെടും

ഉച്ചകഴിഞ്ഞ് അമാനിലെ സമയം
1.00 (റോമലെ സമയം 12.00) മണിക്ക് പാപ്പാ അലീനാ രാജ്ഞിയുടെ പേരിലുള്ള അമാന്‍ അന്തര്‍ദേശീയ
വിമാനത്താവളത്തില്‍ ഇറങ്ങും
1.45 വിമാനത്താവളത്തിലെ ഹ്രസ്വമായ സ്വീകരണച്ചടങ്ങുകളെത്തുടര്‍ന്ന്
അമാനിലെ അല്‍ഹുസൈന്‍ കൊട്ടാരത്തില്‍ രാജാവും രാജ്ഞിയുമായുള്ള
അനൗപചാരികമായ കൂടിക്കാഴ്ച
2.20 യോര്‍ദ്ദാന്‍റെ ഭരണകര്‍ത്താക്കളുമായുള്ള കൂടിക്കാഴ്ച
പാപ്പായുടെ പ്രഭാഷണം (1)
4.00 മണിക്ക് അമാനിലെ അന്തര്‍ദേശീയ സ്റ്റേഡിയത്തില്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള
സമൂഹബലിയര്‍പ്പണവും വചനപ്രഘോഷണവും (2)
7.00 മണിക്ക് യോര്‍ദ്ദാനു മറുകരെ ബഥനി ഗ്രാമത്തിനപ്പുറമുള്ള
ക്രിസ്തുവിന്‍റെ ജ്ഞാനസ്നാനവേദി പാപ്പാ സന്ദര്‍ശിക്കും
7.20 ബഥനിയിലുള്ള ലത്തീന്‍ ദേവാലയത്തില്‍വച്ച് അഭയാര്‍ത്ഥികളും
അംഗവൈകല്യമുള്ളവരുമായ യുവാക്കളുമായുള്ള കൂടിക്കാഴ്ച
രാത്രി 8.30-ന് അമാനിലെ വത്തിക്കാന്‍റെ സ്ഥാനപതിയുടെ മന്ദിരത്തിലെത്തുന്ന പാപ്പാ
അത്താഴം കഴിച്ച് വിശ്രമിക്കും.

25 മെയ് 2014, ഞായറാഴ്ച പലസ്തീനായില്‍
പ്രാദേശിക സമയം രാവിലെ
8.15 ക്യൂന്‍ അലീയ അന്തര്‍ദേശീയ
വിമാനത്താവളത്തില്‍ യാത്രയയപ്പ്.
8.30 പലസ്തീനയിലേയ്ക്ക് ഹെലിക്കോപ്റ്ററില്‍ യാത്രയാകുന്നു
9.20 പാപ്പാ ബതലഹേമില്‍ ഇറങ്ങുന്നു
9.30 ബെതലഹേമിലെ പ്രസിഡെന്‍ഷ്യല്‍ പാലസില്‍ പാപ്പായ്ക്ക് സ്വീകരണം
പലസ്തീനായുടെ പ്രസിഡന്‍റുമായുള്ള ഔപചാരികമായ കൂടിക്കാഴ്ച
10.00 പലസ്തീനിയന്‍ അധികാരികളുമായുള്ള കൂടിക്കാഴ്ച
പാപ്പായുടെ പ്രഭാഷണം (3)
11.00 തിരുപ്പിറവിയുടെ ചത്വരത്തില്‍ പാപ്പായുടെ
മുഖ്യകാര്‍മ്മികത്വത്തിലുള്ള സമൂഹബലിയര്‍പ്പണം,
വചനപ്രഘോഷണം (4), ത്രികാലപ്രാര്‍ത്ഥനയും സന്ദേശവും.

ഉച്ചകഴിഞ്ഞ്
1.30 ബതലഹേമിലെ ‘Casa Nuova’ എന്ന സ്ഥലത്തുവച്ച്
പലസ്തീനിയന്‍ കുടുംബങ്ങളുമായുള്ള ഉച്ചഭക്ഷണം
ഫ്രാന്‍സിസ്ക്കന്‍ ആശ്രമത്തില്‍വച്ച്.
3.00 യേശു ജനിച്ച ബെതലഹേമിലെ ഗുഹയിലേയ്ക്കുള്ള സ്വകാര്യസന്ദര്‍ശനം
3.20 ദേയിഷേ, ഐഡാ, ബെയിത്ത് ജിബ്രാന്‍ എന്നിവിടങ്ങളിലെ
അഭയാര്‍ത്ഥി ക്യാമ്പുകളിലെ കുട്ടികളുമായി ദെയ്ഷേ
ഫീനിക്സ് സെന്‍ററില്‍ നടത്തപ്പെടുന്നു കൂടിക്കാഴ്ച.

പാപ്പാ ഇസ്രായേലിലേയ്ക്ക്
3.45 പല്സതീനില്‍നിന്നും വിടവാങ്ങുന്നു – ഇസ്രായേലിലേയ്ക്ക്
ബെതലഹേമില്‍നിന്നും ഹെലിക്കോപ്റ്ററില്‍
4.00 ഇസ്രായേലിലെ ടെല്‍ അവീവ് ബെന്‍ ജൂറിയന്‍
അന്തര്‍ദേശീയ വിമാനത്താവളത്തിലേയ്ക്ക്
4.30 (ഇസ്രായേലില്‍ സമയം 3.30) വിമാനത്താവളത്തിലെ സ്വീകരണച്ചടങ്ങ്
5.15 പാപ്പാ ഹെലിക്കോപ്റ്ററില്‍ ജരൂസലേമിലേയ്ക്ക്
5.45 ജരൂസലേമിലെ സ്ക്കോപൂസ് മലയില്‍ പാപ്പായും
സംഘവും ഹെലിക്കോപ്റ്ററില്‍ ഇറങ്ങുന്നു.
6,15 കോണ്‍സ്റ്റന്‍റിനോപ്പിളിലെ എക്യൂമേനിക്കല്‍ പാത്രിയര്‍ക്കിസും
പ്രതിനിധി സംഘവുമായുള്ള കൂടിക്കഴ്ച, സംയുക്ത
പ്രസ്താവനയിലുള്ള ഒപ്പുവയ്ക്കല്‍
7.00 പോള്‍ ആറാമന്‍ പാപ്പായും പാത്രിയാര്‍ക്കിസ്
അത്തനാഗോറസുമായി നടന്ന ചരിത്ര സംഗമത്തെ
അയവിറയ്ക്കുന്ന സഭൈക്യകൂടിക്കാഴ്ചയും സമ്മേളനവും
വിശുദ്ധകുടീരത്തിന്‍റെ മഹാദേവാലയത്തില്‍
പാപ്പായുടെ പ്രഭാഷണം (6)
8.15 ജരൂസലേമിലെ ലത്തീന്‍ പാത്രിയര്‍ക്കിസ് ഫവത് ത്വാലിന്‍റെ
ഭദ്രാസന മന്ദിരത്തിലെ സ്നേഹവിരുന്നില്‍ പാപ്പാ പങ്കെടുക്കും.
വിശുദ്ധ നാട്ടിലെ പാത്രിയര്‍ക്കിസ്മാരും മെത്രാന്മാരും മറ്റു വിശിഷ്ടാതിഥികളും
വിരുന്നില്‍ പങ്കുചേരും
ഔദ്യോഗിക ചടങ്ങുകള്‍ക്കുശേഷം പാപ്പാ ജരൂസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റ്
മന്ദിരത്തില്‍ വിശ്രമിക്കും.

26 മെയ് 2014, തിങ്കള്‍ ഇസ്രായേലില്‍
പ്രാദേശിക സമയം രാവിലെ
8.15 ജരൂസലേമിലെ വലിയ ഇസ്ലാമിക പ്രാര്‍ത്ഥനാലയത്തിലേയ്ക്ക്
Grand Mufti മോസ്ക്കിലെ സമ്മേളന ഹാളില്‍ പാപ്പായുടെ പ്രഭാഷണം (7)
9.10 ജരൂസലേമിലെ വിലാപത്തിന്‍റെ മതില്‍ സന്ദര്‍നം (Western Wall)
9.45 സോളമന്‍റെ ആദ്യ ദേവാലയം സ്ഥിതിചെയ്യുന്ന ഹെര്‍സൂല്‍ മലയില്‍
റീത്തു സമര്‍പ്പണം (Mount Hersul)
10.00 ജരൂസലേമിലെ യാദ് ശ്ലോമോയിലേയ്ക്ക് (Yad Shlomo)
പാപ്പായുടെ പ്രഭാഷണം (8)
10.45 ജരൂസലേം ദേവാലയത്തിനുശേഷമുള്ള വലിയ പള്ളി
ഹെയ്ച്ചാല്‍ ഷ്ലോമോയിലേയ്ക്ക്
പാപ്പായുടെ പ്രഭാഷണം (9)
11.45 ഇസ്രായേലിന്‍റെ പ്രസിഡന്‍റുമായുള്ള ജരൂസലേമിലെ
വസതിയില്‍വച്ചുള്ള കൂടിക്കാഴ്ച
പാപ്പായുടെ പ്രഭാഷണം (10)

ഉച്ചകഴിഞ്ഞ്
1.00 മണിക്ക് ഇസ്രായേലി പ്രധാനമന്ത്രിയുമായി സ്വകാര്യകൂടിക്കാഴ്ച
(നോട്ടര്‍ ഡാം സെന്‍റര്‍ - ജരൂസലേം)
1.30 ഉച്ചഭക്ഷണം – ജരൂസലേമിലെ നോട്ടര്‍ഡാം സെന്‍ററില്‍
3.30 ഗലീലിയയിലെ ഒലിവുമലയിലുള്ള ഓര്‍ത്തഡോക്സ് പള്ളിയില്‍
കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എക്യുമേനിക്കല്‍
പാത്രിയര്‍ക്കിസുമായുള്ള സ്വകാര്യകൂടിക്കാഴ്ച
4. 00 ഒലിവുമലയുടെ താഴ്വാരത്ത് – ഗദ്സമെനിയിലെ
ദേവാലയത്തില്‍ വിശുദ്ധനാട്ടിലെ വൈദികരും
സന്ന്യസ്തരും വൈദികവിദ്യാര്‍ത്ഥികളും ചേര്‍ന്ന് പാപ്പായുമായുള്ള കൂടിക്കാഴ്ച

5.20 വിശുദ്ധനാട്ടിലെ മെത്രാന്‍ സംഘത്തോടൊപ്പമുള്ള ബലിയര്‍പ്പണം
ക്രിസ്തുവിന്‍റെ അന്ത്യത്താഴ വിരുന്നുശാലയില്‍ (The Cennacle of Jerusalem)
പാപ്പാ വചനപ്രഘോഷണം നടത്തും (11)
7.30 ജരൂസലേമില്‍നിന്നു ടെല്‍ അവീവ് വിമാനത്താവളത്തിലേയ്ക്ക്
8.00 ഇസ്രായേലില്‍നിന്നുമുള്ള വിടവാങ്ങല്‍ (ടെല്‍ അവീവ് വിമാനത്താവള വേദിയില്‍)
8.15 മടക്കയാത്ര - ഇസ്രായേലില്‍നിന്നും റോമിലെ
ചമ്പീനോ വിമാനത്താവളത്തിലേയ്ക്ക്

പ്രാദേശിക സമയം രാത്രി
11.00 മണിക്ക് പാപ്പാ ഫ്രാന്‍സിസ് റോമില്‍ വിമാനമിറങ്ങും.
പിന്നെ റോഡുമാര്‍ഗ്ഗം വത്തിക്കാനിലേയ്ക്കും.








All the contents on this site are copyrighted ©.