15 മെയ് 2014, വത്തിക്കാന്‍ മെയ് 13-മുതല്‍ 16-വരെ തിയതികളില്‍ ഫിലിപ്പീന്‍സിന്‍റെ
തലസ്ഥാനമായ മനിലയില്‍ സംഗമിക്കുന്ന ഏഷൃന്‍ കുടുംബ സംഗമത്തിനാണ് പാപ്പാ ആശംസകളര്‍പ്പിച്ചത്.
‘കുടുംബങ്ങള്‍ പ്രത്യാശയുടെ കിരണം,’ എന്ന പ്രമേയവുമായി സംഗമിച്ചിരിക്കുന്ന ഏഷ്യന്‍
കത്തോലിക്കാ കുടുംബങ്ങളോട്, ഇന്നത്തെ സമൂഹത്തില്‍ ക്രിസ്തു സ്നേഹത്തിന്‍റെ പുളിമാവായി
ജീവിക്കണമെന്ന് പാപ്പാ ആഹ്വാനംചെയ്തു. The Federation of Asian Catholic Bishops FABC-യുടെ
അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് വഴി അയച്ച കത്തിലൂടെയാണ് പാപ്പാ
സമ്മേളനത്തിന് ആശംസകളര്‍പ്പിച്ചത്.