2014-05-16 09:42:02

മതമാത്സര്യങ്ങള്‍
സമാധാനത്തിനു വിഘ്നം


15 മെയ് 2014, അമാന്
മതങ്ങള്മാത്സര്യങ്ങള്ക്ക് വഴിതെളിക്കരുതെന്ന്,
അമാനില്ചേര്ന്ന് ജോര്ദ്ദാന്വത്തിക്കാന് (ഇസ്ലാം-ക്രൈസ്തവ) മൂന്നാമത് സംയുക്തസംവാദം അഭിപ്രായപ്പെട്ടു.
മതങ്ങളെ ശരിയായി മനസ്സിലാക്കാത്തതുകൊണ്ടാണ് അനുരജ്ഞനത്തിന്റെയും സമാധാനത്തിന്റെയും മാര്ഗ്ഗങ്ങളാകേണ്ട മതങ്ങള്, അക്രമത്തിനും അധര്മ്മത്തിനും കാരണമാകുന്നതെന്ന്, മെയ് 13, 14 തിയതികളില്അമാനിസ്ചേര്ന്ന സമ്മേളനം അഭിപ്രായപ്പെട്ടു.

അമാനിലെ രാജാവ് ബിന്തലാലിന്റെ നേതൃത്വത്തിലും, വത്തിക്കാന്റെ മതാന്തര സംവാദങ്ങള്ക്കായുള്ള കൗണ്സിലിന്റെ പ്രസിഡന്റ് കര്ദ്ദിനാള്ഷോണ്ലൂയി താവുറാന്റെ നേതൃത്വത്തിലുമാണ് ‘അമാന്കൊളോക്വിയം’ അനുവര്ഷം സംഗമിക്കുന്നത്.

പാപ്പാ ഫ്രാന്സിസിന്റെ വിശുദ്ധനാടു സന്ദര്ശനത്തിന് ആമുഖമാണ് ഈ വര്ഷത്തെ ഇസ്ലാം-ക്രിസ്ത്യന്സംവാദസംഗമമെന്ന് സംഘാടകരില്ഒരാളായ വത്തിക്കാന്റെ വക്താവ്, കര്ദ്ദിനാള്താവുറാന്അഭിപ്രായപ്പെട്ടു.
ഇക്കുറി മെയ് 13, 14 തിയതികളിലാണ് മൂന്നാമത്തെ കൊളോക്വിയം യോര്ദ്ദാന്റെ തലസ്ഥാനമായ അമാനില്സംഗമിച്ചത്.

പ്രാര്ത്ഥനയോടെ ആരംഭിച്ച കൊളോക്വിയം, നൈജീരിയയില്നിന്നും വിദ്യാര്ത്ഥികളായ പെണ്കുട്ടികളെ തീവ്രവാദികള്തട്ടിക്കൊണ്ടുപോയതിലുള്ള പ്രതിഷേധം അറിയിക്കുകയും, അവരെ വിട്ടുകിട്ടണമെന്ന് അഭ്യര്ത്ഥിക്കുകയുംചെയ്തു. ലോകത്ത് നടമാടുന്ന എല്ലാത്തരം അധിക്രമങ്ങളെ, വിശിഷ്യ മദ്ധ്യപൂര്വ്വദേശത്തു നടമാടുന്ന വര്ഗ്ഗീയ വംശീയ കലാപങ്ങളെയും മതമൗലിക വാദത്തെയും അപലപിച്ചു.
സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെ അന്തരീക്ഷത്തില്നടന്ന സംവാദം ആനുകാലിക പ്രതിസന്ധികളെ ശമിപ്പിക്കുന്ന പ്രായോഗികമായ തീരുമാനങ്ങള്എടുക്കുന്നതിനും സഹായകമായി.

കുട്ടുകളുടെ രൂപീകരണത്തിന്റെ അടിസ്ഥാന സ്ഥാപനങ്ങളാണ് കുടുംബവും വിദ്യാലയവും.
വിശിഷ്യാ ആത്മീയ ധാര്മ്മിക മൂല്യങ്ങള്കൈമാറുന്നതിന് ശരിയായ മതബോധനം ആവശ്യമാണെന്നും,
മനുഷ്യന്തസ്സ് എവിടെയും മാനിക്കപ്പെടണമെന്നും പ്രസ്താവിച്ചു. അടിസ്ഥാന മനുഷ്യാവകാശങ്ങള്ലംഘിക്കപ്പെടരുത്, വിശിഷ്യാ മതസ്വാതന്ത്ര്യം, എന്നിങ്ങനെ ഉപയുക്തവും പ്രായോഗികവുമായ നല്ല നിഗമനങ്ങളില്എത്തിച്ചേരാന്സമ്മേളനത്തിനു സാധിച്ചുവെന്ന് റോമില്പ്രസിദ്ധീകരിച്ച പ്രസ്താവനയിലൂടെ സംഘാടകരില്ഒരാളായ കര്ദ്ദിനാള്താവുറാന്അറിയിച്ചു.








All the contents on this site are copyrighted ©.