2014-05-15 20:03:07

സന്ദര്‍ശന പരിപാടികള്‍ക്ക്
അന്തിമരൂപമായി


15 മെയ് 2014, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസിന്‍റെ വിശുദ്ധനാടു സന്ദര്‍ശനം
പരിപാടികള്‍ക്ക് അന്തിമരൂപമായെന്ന് പേപ്പല്‍ പരിപാടികളുടെ സംഘാടകന്‍ അല്‍ബേര്‍ത്തോ ഗസ്ബാരി അറിയിച്ചു.

മെയ് 24 മുതല്‍ 26-വരെ നീണ്ടുനില്ക്കുന്ന പരിപാടികളില്‍, ജെരൂസലേമില്‍വച്ച് എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമനും പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയ്ക്കു പുറമേ, യോര്‍ദ്ദാന്‍റെ തലസ്ഥാനമായ അമാനിലെ അന്തര്‍ദേശീയ സ്റ്റേഡിയത്തിലും, ബെതലഹേമിലെ തിരുപ്പിറവിയുടെ ചത്വരത്തിലും, ജരൂസലേമിലെ അന്ത്യത്താഴശാലയിലും പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികള്‍, പലസ്തീന്‍-ഇസ്രായേല്‍ ഭരണകര്‍ത്താക്കളുമായുള്ള കൂടിക്കാഴ്ചകള്‍ എന്നിവ പേപ്പല്‍ യാത്രയിലെ ശ്രദ്ധേയമായ ഇനങ്ങളായിരിക്കുമെന്ന് അല്‍ബേര്‍ത്തോ ഗസ്ബാരി വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു.








All the contents on this site are copyrighted ©.