2014-05-15 20:24:25

ദുരന്തത്തില്‍പ്പെട്ടവര്‍ക്കായി
പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ


15 മെയ് 2014, വത്തിക്കാന്‍
ദുരന്തങ്ങളില്‍ അകപ്പെട്ടവര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് അഭ്യര്‍ത്ഥിച്ചു.
തുര്‍ക്കിയിലെ കല്‍ക്കരി ഖനിയിലുണ്ടായ വാതക സ്ഫോടനത്തില്‍പ്പെട്ട തൊഴിലാളികള്‍ക്കുവേണ്ടിയും, മദ്ധ്യധരണി ആഴിയില്‍ കപ്പലപടത്തില്‍പ്പെട്ട നൂറുകണക്കിനു കുടിയേറ്റക്കാര്‍ക്കുവേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നാണ് മെയ് 14-ാം ബുധനാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലൂടെ പാപ്പാ ആഹ്വാനംചെയ്തു.

തുര്‍ക്കിയിലെ സോമാ കല്‍ക്കരി ഖനിയിലുണ്ടായ ദുരന്തത്തില്‍പ്പെട്ട തൊഴിലാളികള്‍ക്കുവേണ്ടിയും, ഇറ്റലിയുടെ തീരങ്ങളില്‍ മദ്ധ്യധരണി ആഴിയില്‍ ബോട്ടു മുങ്ങി മരിച്ച പാവങ്ങളായ കുടിയേറ്റക്കാര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് മെയ് 14-ാം തിയതി, ബുധനാഴ്ച വത്തിക്കാനില്‍
നടന്ന പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ അന്ത്യത്തിലും പാപ്പാ ഫ്രാന്‍സിസ് നടത്തിയ പ്രാര്‍ത്ഥന അഭ്യര്‍ത്ഥനയുടെ തുടര്‍ച്ചയാണ് ഈ ട്വിറ്റര്‍ സന്ദേശം.

@pontifex എന്ന ഹാന്‍ഡിലില്‍ ട്വിറ്റ് ചെയ്യുന്ന പാപ്പാ ഫ്രാന്‍സിസ്, അനുദിന ജീവിതത്തിന് ഉതകുന്ന ആത്മീയസൂക്തങ്ങളും ജീവല്‍ബന്ധിയായ സാരോപദേശങ്ങളും അനുദിനം പങ്കുവയ്ക്കുന്ന മഹത്തുക്കളില്‍ ഒരാളാണ്.

തുര്‍ക്കിയിലെ കല്‍ക്കരി ഖനിയിലുണ്ടായ വാതക സ്ഫോടനത്തിലും തീപിടുത്തത്തിലും
100-ലേറെ തൊഴിലാളികള്‍ മരണമടയും അത്രത്തോളം പേര്‍ മുറിപ്പെടുകയും ചെയ്തിട്ടുണ്ട്.

കിഴക്കെ ആഫ്രിക്കന്‍ തീരങ്ങളില്‍നിന്നും പാവങ്ങളായ അനധികൃത കുടിയേറ്റക്കാരുമായി തിങ്ങിനിറഞ്ഞുവന്ന ബോട്ട് മെഡിറ്റേനിയനില്‍ മുങ്ങിയതിനെത്തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണത്തിന് കണക്കില്ലെന്നും,
14 മൃതദേഹങ്ങള്‍ കണ്ടെത്തിയതായും 200-ലേറെപ്പേരെ ഇറ്റാലിയന്‍ നാവികസേന രക്ഷപ്പെടുത്തിയതായും വാര്‍ത്താ ഏജെന്‍സികള്‍ അറിയിച്ചു.








All the contents on this site are copyrighted ©.